Sunday, June 25, 2017

ഡബ്ലിനില്‍ പുതിയ 550 സോഷ്യല്‍ ഹൗസിങ് യുണിറ്റുകള്‍ ഉയരും

Updated on 19-05-2017 at 2:55 pm

 

ഡബ്ലിനിലെ പൂള്‍ബഗ്ഗില്‍ 3500 പുതിയ വീടുകള്‍ ഉയരും. ഇതില്‍ 10 ശതമാനത്തോളം സോഷ്യല്‍ ഹൗസിംഗിന് വിട്ടു നല്‍കും. തികച്ചും ന്യായമായ വാടക നിരക്കിലും വീടുകള്‍ ലഭ്യമാക്കുമെന്ന് സിറ്റി കൗണ്‍സില്‍ ഉറപ്പു നല്‍കിയിരിക്കുകയാണ്. പൂള്‍ബഗ് സ്ട്രാറ്റജിക് ഡവലപ്‌മെന്റ് സോണ്‍ (എസ്.ഡി.ഇസഡ്) എന്നറിയപ്പെടുന്ന പദ്ധതി പ്രകാരം സിറ്റി കൗണ്‍സിലും ബില്‍ഡിങ് അസോസിയേഷനും തമ്മിലുള്ള കരാര്‍ പ്രകാരം വീടുകള്‍ നിര്‍മ്മിച്ച് മിതമായ വിലക്ക് ആവശ്യക്കാര്‍ക്ക് ലഭ്യമാക്കും. ഇതോടൊപ്പം ഭവന രഹിതരുടെ വെയ്റ്റിങ് ലിസ്റ്റില്‍ പെടുന്നവര്‍ക്ക് സീനിയോറിറ്റി അനുസരിച്ച് സോഷ്യല്‍ ഹൗസിങ് യുണിറ്റ് താമസിക്കാന്‍ വിട്ടു നല്‍കും.

900 സോഷ്യല്‍ ഹൗസിങ് യൂണിറ്റുകള്‍ നിര്‍മ്മിച്ച് നല്‍കുന്നതില്‍ ഒരു ഭാഗം സീനിയര്‍ സിറ്റിസന്‍സിനു വേണ്ടി താമസയോഗ്യമാക്കും. ഭവന മന്ത്രാലയത്തിന്റെ അംഗീകാരവും ഈ പ്രോജക്ടിന് ലഭിക്കും. ഓരോ വര്‍ഷവും കൂടിവരുന്ന ഭവന രതിതരുടെ എണ്ണം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതിക്ക് തുടക്കം കുറിക്കുന്നതെന്നു ഭവന മന്ത്രി സൈമണ്‍ കോവ്നി വ്യക്തമാക്കി. ഡബ്ലിനില്‍ ഭവന രഹിതരില്‍ ഒരു വിഭാഗം കുറഞ്ഞ വാടകക്ക് താമസിക്കാന്‍ കഴിയുന്നവരാണ്. എന്നാല്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അതിനു കഴിയാത്തതിനാലാണ് ഡബ്ലിനില്‍ വീടില്ലാത്തവരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നത്.
എ എം

 

comments


 

Other news in this section