Wednesday, November 14, 2018

ഡബ്ലിനില്‍ പണരഹിത പൊതു ഗതാഗത സംവിധാനം ഉടന്‍ യാഥാര്‍ഥ്യമായേക്കും

Updated on 16-05-2018 at 1:24 pm

ഡബ്ലിന്‍: ബസ് നെറ്റ്വര്‍ക്കുകളെ സംയോജിപ്പിച്ച് കൊണ്ട് പൊതു ഗതാഗതം പണരഹിത ഇടപാടിലേക്ക് മാറ്റുന്ന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമെന്ന് നാഷണല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി. മുഴുവന്‍ ഗതാഗത നെറ്റുവര്‍ക്കുകള്‍ക്കും ലീപ് കാര്‍ഡ് ഏര്‍പ്പെടുത്തുകയോ, ബസ് ഫെയര്‍ അടക്കാന്‍ മൊബൈല്‍ ആപ്പിലൂടെയോ, ക്രഡിറ്റ് കാര്ഡിലൂടെയോ നടപ്പാക്കുന്ന സംവിധാനം പൂര്‍ണമായും ഉപയോഗപ്പെടുത്തുകയാണ് എന്‍.ടി.എ ലക്ഷ്യമിടുന്നത്.

നിലവില്‍ ഡബ്ലിന്‍, കോര്‍ക്ക്, ഗാല്‍വേ, ലീമെറിക്ക്, വാട്ടര്‍ഫോര്‍ഡ്, വെക്സ്ഫോര്‍ഡ് നഗരപരിധിയില്‍ ഉള്ളവര്‍ക്ക് ലീപ് കാര്‍ഡില്‍ 20 ശതമാനം ഡിസ്‌കൗണ്ട് അനുവദിക്കുന്നുണ്ട്. ഗ്രെറ്റര്‍ ഡബ്ലിന്‍ മേഖലയില്‍ 70 ശതമാനത്തോളം ആളുകളും ലീപ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ ആണ്. 2 വര്‍ഷം മുന്‍പ് തയ്യാറായ ഫെയര്‍ലെസ്സ് പബ്ലിക് ട്രാന്‍സ്പോര്‍ട്ട് ബില്‍ ഈ വര്‍ഷം നടപ്പാക്കാന്‍ കഴിയുമെന്ന് പ്രതീക്ഷയിലാണ് എന്‍.ടി.എ.

പൊതുഗതാഗത സംവിധാനങ്ങള്‍ പരിഷ്‌കരിക്കാന്‍ 10 വര്‍ഷത്തേക്ക് ഒരു ബില്യണ്‍ യൂറോ നിക്ഷേപം നടത്തേണ്ടതുണ്ട്. ബസുകളുടെ റൂട്ട്, ഘടന, നിറം തുടങ്ങിയ പരിഷ്‌കാരങ്ങളും ഉടന്‍ ഇതോടൊപ്പം നടപ്പാക്കുന്നുണ്ട്.

ഡികെ

comments


 

Other news in this section