Friday, December 15, 2017

ഡബ്ലിനിലെ റിക്ഷകളെ നിര്‍ത്തലാക്കാന്‍ നിയമം വരുന്നു

Updated on 06-12-2017 at 5:11 pm

ഡബ്ലിന്‍:ഡബ്ലിന്‍ നഗരമധ്യത്തില്‍ സഞ്ചരിക്കുന്ന റിക്ഷകളെ നിരോധിക്കുമെന്ന് ഗതാഗതമന്ത്രി ഷെയിന്‍ റോസ്. രാത്രികാലങ്ങളില്‍ റിക്ഷകളുടെ ഉപയോഗം വ്യാപകമായതാണ് നിരോധനത്തിന് കാരണം.റിക്ഷയാത്രകള്‍ ഒട്ടും സുരക്ഷിതമല്ലെന്ന് ഡബ്‌ളിന്‍സിറ്റി കൗണ്‍സിലും മുന്നറിയിപ്പ് നല്‍കിയിരുന്നു.

മന്ത്രി ഷെയിന്റോസിന്റെ അഭിപ്രായത്തെ പിന്താങ്ങുന്നതായ് ലേബര്‍സെനറ്റര്‍ ആദം ഒ റിയോര്‍ഡറും വ്യക്തമാക്കി.ഗതാഗതവകുപ്പിന്റെ പരിധിയില്‍ പെടാത്ത റിക്ഷകളെ നിയന്ത്രിക്കാന്‍ നിലവില്‍ മോട്ടോര്‍വാഹനവകുപ്പില്‍ നിയമമില്ല.കാല്‍നടയാത്രികര്‍ക്ക് റിക്ഷകള്‍ ഭീഷണിയുയര്‍ത്തുന്നതായി പരാതി ഉയര്‍ന്നിരുന്നു.

റിക്ഷകളില്‍ സഞ്ചരിച്ച് അപകടം സംഭവിക്കുന്നവര്‍ക്ക് ഇന്‍ഷുറന്‍സ് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ലഭിക്കില്ലെന്ന് ഗതാഗതമന്ത്രി മുന്നറിയിപ്പ് നല്‍കി.തിരക്കുപിടിച്ച ഡബ്‌ളിന്‍നഗരത്തില്‍ റിക്ഷകള്‍ കൂട്ടത്തോടെ വരുന്നത് ഗതാഗതകുരുക്ക് സൃഷ്ടിക്കുന്നുണ്ട്.എന്നാല്‍ ഡബ്ലിനില്‍ എത്തുന്ന ടുറിസ്റ്റുകള്‍ക്ക് റിക്ഷകള്‍ എന്നും പ്രിയപ്പെട്ട വാഹനംതന്നെയാണ്.

 

comments


 

Other news in this section