Wednesday, September 19, 2018

ട്രാഫിക് ജാം: വരന് തുണയായത് കൊച്ചി മെട്രോ

Updated on 30-12-2017 at 11:45 am

 

ട്രാഫിക് ബ്ലോക്കിന് പേരുകേട്ട സ്ഥലമാണ് കൊച്ചി.മെട്രോ വന്നപ്പോള്‍ ട്രാഫിക്കില്‍ നിന്ന് രക്ഷ നേടാമെന്ന ആശ്വാസമായിരുന്നു കൊച്ചിക്കാര്‍ക്ക്. എന്നാല്‍ മെട്രോ ഏറ്റവും കുടുതല്‍ ഉപകാരപ്രദമായത് പാലക്കാട് സ്വദേശി രഞ്ജിത് കുമാറിനായിരിക്കും.

വിവാഹ ദിനത്തില്‍ കൃത്യസമയത്ത് വേദിയിലെത്തണമെന്ന് എല്ലാവരും ആഗ്രഹിക്കും. സ്വന്തം വിവാഹമാകുേമ്പാള്‍ പ്രത്യേകിച്ചും. ഡിസംബര്‍ 23ന് എറണാകുളത്തെ വിവാഹ ഹാളിലേക്ക് പാലക്കാട് സ്വദേശിയായ രഞ്ജിത് കുമാറും അതുകൊണ്ട് തന്നെയാണ് പുലര്‍ച്ചെ ആറിന് തന്നെ പുറപ്പെട്ടത്. 130 കിലോമീറ്റര്‍ ദൂരത്തായിരുന്നു വിവാഹ ഹാള്‍. സാധാരണ മൂന്നര മണിക്കൂറുകൊണ്ട് ഓടിയെത്താവുന്നതേയുള്ളൂ. എന്നാല്‍ യാത്രക്കിടെ വിവിധയിടങ്ങളില്‍ ഗതാഗത തടസ്സം നേരിട്ടതോടെ മുഹൂര്‍ത്തത്തിനുള്ളില്‍ വിവാഹ വേദിയില്‍ എത്താന്‍ സാധിക്കില്ലെന്ന അവസ്ഥ വന്നു. 11 മണിക്ക് ആലുവയിലെത്താനേ സാധിച്ചുള്ളൂ. അവിടെയും വന്‍ ട്രാഫിക്കായിരുന്നു അനുഭവപ്പെട്ടത്. വിവാഹവേദിയിലെത്താന്‍ വൈകുമെന്ന് മനസിലാക്കിയതോടെ യാത്രക്ക് മറ്റൊരു വഴി തേടുകയായിരുന്നു കുടുംബം.

ഒടുവില്‍ കൊച്ചി െമട്രോയില്‍ യാത്രചെയ്യാമെന്ന് തീരുമാനിക്കുകയും കുടുംബം മെട്രോ സ്റ്റേഷനിലെത്തുകയും ചെയ്തു. എന്നാല്‍ അവിടെ ടിക്കറ്റ് എടുക്കുന്നതിനും നീണ്ട നിരയായിരുന്നു. പിന്നെ അധികൃതരെ കണ്ട് തെന്റ വിവാഹമാണെന്നും ട്രാഫിക്ക് ജാം മൂലം യാത്ര തുടരാന്‍ സാധിക്കാത്തതിനാലാണ് മെട്രോയിലെത്തിയതെന്നും പറഞ്ഞപ്പോള്‍ അധികൃതര്‍ ടിക്കറ്റ് നല്‍കി. അങ്ങനെ മെട്രോ പിടിച്ച് രഞ്ജിത് ജീവിതം തുടങ്ങി.

കൊച്ചി മെട്രോ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്ത വിഡിയോയില്‍ രഞ്ജിത് കുമാറാണ് ഇക്കാര്യം വിവരിക്കുന്നത്. രഞ്ജിത്തിന്റെയും ധന്യയുടെയും വിവാഹം കൊച്ചി മെട്രോ സംരക്ഷിച്ചതെങ്ങനെ എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പോസ്റ്റ് ചെയ്തത്. ഇതോടൊപ്പം കൊച്ചിമെട്രോയുെട ‘കൊച്ചി വണ്‍’ സ്മാര്‍ട്ട് കാര്‍ഡും ദമ്പതികള്‍ക്ക് സമ്മാനിച്ചിട്ടുണ്ട്. മെട്രോയില്‍ സൗജന്യ യാത്ര അനുവദിക്കുന്നതാണ് സ്മാര്‍ട് കാര്‍ഡ്.

ജീവിതം തൊടുന്നതാണ് കൊച്ചി െമട്രോ എന്നത് തങ്ങള്‍ അതിശയോക്തി പറയുകയല്ല എന്ന് വിഡിയോയില്‍ കൊച്ചി മെട്രോ അവകാശപ്പെടുകയും ദമ്പതികള്‍ക്ക് ആശംസ നേരുകയും ചെയ്യുന്നു.

How #KochiMetro saved Ranjith's and Dhanya's wedding day.

It's our pleasure to keep your wide smiles intact. Here's a story of how #KochiMetro saved Ranjith's and Dhanya's wedding day. We present to you Kochi1 cards, as a token of our love; Happy Married Life. #MyKochiMetro

Posted by Kochi Metro on Thursday, December 28, 2017

ഡികെ

 

comments


 

Other news in this section