Wednesday, June 26, 2019
Latest News
കഞ്ചാവിനെ ഔഷധങ്ങളുടെ പട്ടികയില്‍ പെടുത്തുന്ന നിയമത്തില്‍ ഒപ്പുവെച്ച് ആരോഗ്യമന്ത്രി    മ്യാന്മറിലെ റാഖൈനില്‍ ഇന്റര്‍നെറ്റ് ബന്ധങ്ങള്‍ വിച്ഛേദിച്ചു; ബുദ്ധമത ഭരണം ആവശ്യപ്പെടുന്ന ‘അരകാന്‍ ആര്‍മി’യുമായി സൈന്യത്തിന്റെ ഏറ്റുമുട്ടല്‍ രൂക്ഷമാകുന്നു…    ബിനോയ് കോടിയേരിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്…    ഇറാനും അമേരിക്കയും തമ്മിലുള്ള വാഗ്വാദങ്ങള്‍ മുറുകുന്നു; ഇറാനെ തുടച്ചുനീക്കുമെന്ന് ട്രംപ്, ട്രംപിന് ഭ്രാന്താണ് എന്ന് ഇറാന്‍ പ്രസിഡന്റ് റൂഹാനി…    നാട്ടിലേക്ക് പോകുന്ന പ്രവാസികളുടെ ശ്രദ്ധക്ക്: വാഹന നിയമങ്ങളില്‍ മാറ്റം; അശ്രദ്ധമായാല്‍ കീശ കാലിയാകും…   

ട്രംപ് റഷ്യയുടെ സ്വാധീനത്തില്‍ വീണു? എഫ്ബിഐ അന്വേഷണം നടത്തിയെന്ന് റിപ്പോര്‍ട്ട്; പത്രത്തെ ദുരന്തമെന്ന് വിശേഷിപ്പിച്ച് ട്രംപ്

Updated on 13-01-2019 at 9:36 am

താന്‍ റഷ്യയുമായി ചേര്‍ന്ന് അമേരിക്കന്‍ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചുവോയെന്നറിയാന്‍ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍സ് ഒരന്വേഷണം തുടങ്ങിവെച്ചിരുന്നെന്ന ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടിനെ ശക്തമായി അപലപിച്ച് പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപ് രംഗത്ത്. ഫോക്‌സ് ന്യൂസിന് നല്‍കിയ 20 മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു ടെലിഫോണ്‍ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. ന്യൂയോര്‍ക്ക് ടൈംസിലെ വാര്‍ത്ത തന്നെ അപമാനിക്കാന്‍ സൃഷ്ടിച്ചതാണെന്നും അദ്ദേഹം അവകാശപ്പെട്ടു. ന്യൂയോര്‍ക്ക് ടൈംസ് പത്രത്തെ ‘ദുരന്തം’ എന്ന് വിശേഷിപ്പിക്കുകയും ചെയ്തു ട്രംപ്.

ജനുവരി 11നാണ് ഈ റിപ്പോര്‍ട്ട് ന്യൂയോര്‍ക്ക് ടൈംസില്‍ വന്നത്. ഇതിനു പിന്നാലെ ജനുവരി 12ന് തനിക്കെതിരായ ആരോപണത്തെ നിഷേധിച്ച് ട്രംപ് ട്വീറ്റ് ചെയ്തു. വളരെ മോശപ്പെട്ട കാരണങ്ങളുടെ അടിസ്ഥാനത്തില്‍ എഫ്ബിഐയില്‍ നിന്നും നീക്കം ചെയ്യപ്പെട്ട അഴിമതിക്കാരായ മുന്‍ ഉദ്യോഗസ്ഥര്‍, നുണയനായ ജെയിംസ് കോമിയെ താന്‍ പുറത്താക്കിയതിനു ശേഷം തനിക്കെതിരെ അന്വേഷണം തുടങ്ങിയിരുന്നെന്നാണ് വന്‍ തോല്‍വിയായി മാറിക്കൊണ്ടിരിക്കുന്ന ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് പറയുന്നതെന്ന് അദ്ദേഹം ട്വീറ്റില്‍ പറഞ്ഞു. തനിക്കെതിരായി ഇത്തരമൊരു അന്വേഷണം നടത്താന്‍ ഒരു കാരണവും തെളിവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

ട്രംപ് ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണോയെന്ന അന്വേഷണമാണ് ഉദ്യോഗസ്ഥര്‍ തുടങ്ങി വെച്ചതെന്ന് ന്യൂയോര്‍ക്ക് ടൈംസ് പറയുന്നു. എന്നാല്‍ ഇതിനെ പൂര്‍ണമായും നിഷേധിച്ച് വൈറ്റ് ഹൈസ് പ്രസ് സെക്രട്ടറി സാറ സാന്‍ഡേഴ്‌സ് രംഗത്തു വന്നു. രാഷ്ട്രീയ പക്ഷപാതപരമായ നിലപാടുകളെടുത്തതു കൊണ്ടാണ് ജയിംസ് കോമിയെ ട്രംപ് നീക്കം ചെയ്തത്. അദ്ദേഹത്തിന്റെ നുണപറച്ചിലില്‍ ഖ്യാതിയുള്ള ഡെപ്യൂട്ടി ആന്‍ഡ്ര്യൂ മക്ബീയെയും നീക്കി. പ്രസിഡണ്ട് ഒബാമയുടെ കാലത്തെപ്പോലെ റഷ്യക്ക് അമേരിക്കയില്‍ സ്വാധീനം ചെലുത്താനുള്ള അവസരം ട്രംപ് നല്‍കുന്നില്ലെന്നും അദ്ദേഹം വളരെ കാര്‍ക്കശ്യത്തോടെയാണ് റഷ്യയെ കൈകാര്യം ചെയ്യുന്നതെന്നും സാന്‍ഡേഴ്‌സ് വ്യക്തമാക്കി.

നിലവില്‍ യുഎസ്സില്‍ ‘സര്‍ക്കാര്‍ പ്രവൃത്തി സ്തംഭനം’ നടക്കുകയാണ്. യുഎസ്സിന്റെ ചരിത്രത്തിലെ ഏറ്റവും ദീര്‍ഘമായ പ്രവൃത്തി സ്തംഭനമായി ഇത് മാറിയിട്ടുണ്ട്. അത് 25ാം ദിവസത്തോടടുക്കുകയാണ്. ഡെമോക്രാറ്റുകള്‍ക്ക് ഇനിയും ‘ബോധം വെച്ചില്ലെങ്കില്‍’ ഇതിനെ ദേശീയ അടിയന്തിരാവസ്ഥയാക്കി മാറ്റുമെന്ന് ട്രംപിന്റെ പുതിയ ഭീഷണിയും ഫോക്‌സ് ന്യൂസിന് നല്‍കിയ ടെലിഫോണ്‍ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാനുള്ള എല്ലാ അവകാശവും തനിക്കുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മറ്റ് പ്രസിഡണ്ടുമാര്‍ ഇതിനെക്കാള്‍ പ്രാധാന്യം കുറഞ്ഞ കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു. 5.7 ബില്യണ്‍ ഡോളറാണ് ട്രംപ് അതിര്‍ത്തിയില്‍ മതില്‍ പണിയാനായി ആവശ്യപ്പെടുന്നത്.

comments


 

Other news in this section