Sunday, September 15, 2019

ടി.പി. ചന്ദ്രശേഖരന്‍ വധശ്രമ ഗൂഢാലോചന കേസ് തള്ളി

Updated on 11-09-2015 at 4:27 pm

 
കോഴിക്കോട്: ടി.പി. ചന്ദ്രശേഖരന്‍ വധ ഗൂഢാലോചന കേസ് കോടതി തള്ളി. കോഴിക്കോട് അഡീഷണല്‍ സെഷന്‍സ് കോടതിയാണു കേസ്. 14 പ്രതികളാണു കേസിലുള്ളത്.
കേസില്‍ മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ അന്വേഷണ സംഘത്തിനു കഴിയാത്തതിനാല്‍ കേസ് തള്ളുന്നുവെന്നാണു കോടതി വിധി. കേസ് തള്ളണമെന്ന പ്രതികളുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.

2009ല്‍ ടി.പി. ചന്ദ്രശേഖരനെ വധിക്കാന്‍ ശ്രമം നടന്നു എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ചേമ്പാല കോടതിയിലാണു കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. ടി.പി. വധക്കേസിലെ പ്രതികളായ കിര്‍മാണി മനോജ്, ടി.കെ. രജീഷ് എന്നിവരടക്കമുള്ളവര്‍ ഈ കേസിലും പ്രതികളാണ്.കേസ് നിലനില്‍ക്കുന്നതല്ലെന്നും വിചാരണപോലും ആവശ്യമില്ലെന്നുമായിരുന്നു പ്രതിഭാഗം വാദം. ഇക്കാര്യത്തില്‍ വിശദമായ വാദംകേട്ടശേഷമാണ് ഇന്നു കോടതി വിധിപറഞ്ഞത്.

comments


 

Other news in this section