Wednesday, September 19, 2018

ടിപ്പറേറിയിലെ 2 ആശുപത്രികളില്‍ നേഴ്സുമാര്‍ ഇന്‍ഡസ്ട്രിയല്‍ ആക്ഷന് ഒരുങ്ങുന്നു.

Updated on 06-06-2018 at 2:12 pm

ഡബ്ലിന്‍: ടിപ്പറെറി ആശുപത്രികളില്‍ നേഴ്സുമാര്‍ സമര രംഗത്തേക്ക് ഇറങ്ങാന്‍ തയാറാവുന്നതായി റിപ്പോര്‍ട്ടുകള്‍. കാഷെലിലെ സെന്റ് പാട്രിക് ആശുപത്രി, കൊളോണ്‍ മെല്ലിലെ സെന്റ് ആന്റണീസ് യുണിറ്റ് എന്നീ ആശുപത്രികളിലെ 98 ശതമാനം നേഴ്സുമാരും ഇന്‍ഡസ്ട്രിയല്‍ ആക്ഷന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയെന്ന് ഐ.എന്‍.എം.ഒ അറിയിച്ചു.

ഈ രണ്ട് ആശുപത്രികളിലും നേഴ്സുമാരുടെ എണ്ണം വന്‍ തോതില്‍ കുറഞ്ഞതാണ് പ്രതിഷേധത്തിന് കാരണം. രോഗികളുടെ അനുപാതത്തിന് അനുസരിച്ച് ആരോഗ്യ ജീവനക്കാരുടെ കുറവ് പലവട്ടം എച്ച്.എസ്.ഇ യുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും പുതിയ റിക്രൂട്‌മെന്റുകളൊന്നും നടന്നിരുന്നില്ല.

രോഗികളുടെ എണ്ണം കൂടിയതോടെ അമിത ജോലി ഭാരം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് താങ്ങാനാവാത്ത സാഹചര്യത്തിലാണ് സമരവുമായി മുന്നോട്ട് പോവുന്നതെന്ന് നേഴ്‌സിങ് സംഘടന അറിയിച്ചു. സമരം ആരംഭിക്കുന്നതോടെ ഇവിടെ രോഗികളുടെ ചികിത്സയും അനിശ്ചിതത്വത്തിലാകും. സീനിയര്‍ സിറ്റിസണ്‍സ് ധാരാളമെത്തുന്ന ഈ ആശുപത്രിയില്‍ സമരം ജനജീവിതത്തെ സാരമായി തന്നെ ബാധിക്കും.

ഡികെ

comments


 

Other news in this section