Wednesday, August 21, 2019

ടാക്‌സി ബുക്കിംഗ് നടത്തി റദ്ദാക്കിയാല്‍ 5 യൂറോ പിഴ

Updated on 10-05-2019 at 10:14 am


ഡബ്ലിന്‍ : മൈ ടാക്‌സി ആപ്പ് ഉപയോഗിച്ച് ടാക്‌സി ബുക്കിംഗ് നടത്തി ഇത് റദ്ദാക്കുന്നവര്‍ക്ക് 5 യൂറോ പിഴ. അടുത്ത മാസം മുതല്‍ ആയിരിക്കും ഇത്തരത്തില്‍ പിഴ ചുമത്തുക. ടാക്‌സി ആപ്പിലൂടെ ബുക്ക് ചെയ്യാന്‍ ഉപയോഗിക്കുന്ന ക്രെഡിറ്റ് , ഡെബിറ്റ് കാര്‍ഡില്‍ നിന്നായിരിക്കും ടാക്‌സി റദ്ദു ചെയ്യുമ്പോള്‍ അധിക 5 യൂറോ കൂടി ഈടാക്കുന്നത്.

ടാക്‌സി ബുക്ക് ചെയ്തു ആ അഡ്രസ്സില്‍ ടാക്‌സി ഇത്തിക്കഴിഞ്ഞു 5 മിനിറ്റിനകം യാത്ര ചെയ്യേണ്ട ആള്‍ ഇല്ലെങ്കിലും ഇവര്‍ക്കും പിഴ ബാധകമായിരിക്കും. മൈ ടാക്‌സി യുടെ പുതിയ പരിഷ്‌കാരം ഉപഭോക്താക്കളെ ഇമെയില്‍ വഴിയോ മൊബൈല്‍ സന്ദേശത്തിലൂടെയോ മുന്‍കൂട്ടി അറിയിക്കും. പിഴയായി ഈടാക്കുന്ന തുകയ്ക്ക് ടാക്‌സി ശേഖരം വിപുലപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് മൈ ടാക്‌സി അറിയിച്ചു.

ഡികെ

comments


 

Other news in this section