Wednesday, October 18, 2017

‘ഞങ്ങളുടെ ശബ്ദം’ മലയാളം ഒരുക്കുന്ന ചര്‍ച്ചയും ഹെല്‍പ്‌ലൈന്‍ ലോഞ്ചിങ്ങും ഓഗസ്റ്റ് 27 ഞായറാഴ്ച

Updated on 12-08-2017 at 5:00 pm

കഴിഞ്ഞ പത്തു വര്‍ഷക്കാലമായി അയര്‍ലണ്ടിലെ പ്രവാസി മലയാളികള്‍ക്കിടയില്‍ സജീവസാനിധ്യമായി പ്രവര്‍ത്തിച്ചു വന്ന മലയാളം സംഘടന ,അയര്‍ലണ്ടിലെ തന്നെ പ്രവാസി മലയാളി വിദ്യാര്‍ത്ഥികളുടെ ഇടയിലേക്ക് ഇറങ്ങി ചെല്ലുന്നു . ജീവിതത്തിന്റെ സുപ്രധാന ഘട്ടത്തില്‍ ഒരുപാട് സ്വപ്നങ്ങളുമായി നാട്ടില്‍ നിന്നും ഇവിടേക്ക് ചേക്കേറുന്ന വിദ്യാര്‍ഥിസമൂഹം ഒരു നല്ല ശതമാനം തന്നെ വരും . അങ്ങനെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി , അവരുടെ ജീവിത രീതികളും , പ്രധാനമായി നേരിടേണ്ടി വരുന്ന കടമ്പകളിലേക്കും ഒരു എത്തിനോട്ടം എന്ന ആശയവുമായി ‘ഞങ്ങളുടെ ശബ്ദം ‘ എന്ന പേരില്‍ മലയാളം ഒരു സംവാദം ഒരുക്കുന്നു .അതോടൊപ്പം തന്നെ M4youth (മലയാളം ഫോര്‍ യൂത്ത് ) എന്ന പേരില്‍ ഒരു ഹെല്‍പ്‌ലൈനും സംഘടന ലോഞ്ച് ചെയ്‌യുന്നു .

മലയാളത്തിന്റെ വെബ്‌സൈറ്റില്‍ M4youth എന്ന പേരില്‍ ഒരു ഫോറം വിദ്യാര്‍ത്ഥികള്‍ക്കായി വരുന്ന ആഴ്ചകളില്‍ സജീകരിക്കുന്നതായിരിക്കും . YES( യൂത്ത് എംപവര്‍മെന്റ് സെമിനാര്) എന്ന പേരില്‍ കഴിഞ്ഞ രണ്ടു വര്‍ഷക്കാലമായി യുവജനങ്ങള്‍ക്കായി സെമിനാറുകള്‍ സംഘടിപ്പിച്ചുക്കൊണ്ടിരിക്കുന്ന മലയാളം , M4youth എന്ന ഈ പുതിയ നീക്കം അയര്‍ലണ്ടിലെ തന്നെ അത്തരത്തിലുള്ള ഒരു പുതിയ സംരംഭവും വരും വര്‍ഷങ്ങളില്‍ പ്രവാസി വിദ്യാര്‍ത്ഥി സമൂഹത്തിന് ഒട്ടേറെ ഉതകുന്നതുമായ ഒരു നീക്കം തന്നെ ആയിരിക്കും എന്ന് സംഘാടകര്‍ അഭിപ്രായപ്പെടുന്നു .

‘ഞങ്ങളുടെ ശബ്!ദം ‘ ചര്‍ച്ചയും M4youth ലോഞ്ചിങ്ങും ഓഗസ്റ്റ് മാസം 27 ആം തീയതി ഞായറാഴ്ച വയ്ക്കുന്നേരം 4 മണിക്ക് ഡബ്ലിന്‍ കേബിള്‍ സ്ട്രീറ്റിലുള്ള മക്കാട്ടി അവന്യൂ ഹാളില്‍ വെച്ച് നടത്തപ്പെടുന്നതായിരിക്കും .

കൂടുതല്‍ വിവരങ്ങള്‍ക്ക്
പ്രദീപ് ചന്ദ്രന്‍ 0871390007
അലക്‌സ് ജേക്കബ് 0871237342
കിരണ്‍ ബാബു 0872160733
വിനു നാരായണന്‍ 0894691279

comments


 

Other news in this section