Friday, May 24, 2019

ജോലി സാധ്യത ഉറപ്പാക്കി, ഡബ്ലിനില്‍ കെയറര്‍ കോഴ്‌സ് ; ഓണ്‍ലൈനായും പഠിക്കാം

Updated on 14-05-2019 at 11:23 pm

ഡബ്ലിന്‍:അയര്‍ലണ്ടില്‍ ഉടനീളം ജോലി ഒഴിവുകളുള്ള കെയര്‍ അസിസ്റ്റന്റ്‌റ് (QQI Level 5 ) കോഴ്‌സ് ഡബ്ലിനില്‍ ജൂണ്‍ 6 വ്യാഴാഴ്ച ആരംഭിക്കുന്നു. ക്വാളിറ്റി ആന്‍ഡ് ക്വാളിഫിക്കേഷന്‍ അയര്‍ലണ്ടിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് അയര്‍ലണ്ടില്‍ കെയറായി പൂര്‍ണസമയ ജോലി ലഭിക്കാന്‍ ആവശ്യമായ എട്ടു മോഡ്യൂളുകളാണ് (Care Support, Care Skills, Health & Saftey at Work, Communications, Work Experience, Infection Cotnrol, Care of Older Person and Palliative Care)കോഴ്‌സില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അയര്‍ലണ്ടില്‍ എവിടെയുമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് നൂതന സാങ്കേതിക വിദ്യയുടെ സഹായത്താല്‍ virtual classroom രീതിയിലും ഓണ്‍ലൈനായും പഠിക്കുവാനുള്ള സൗകര്യം ലഭ്യമാണ്.

ഓരോ മോഡ്യൂളിനും അസൈന്‍മെന്റ് പൂര്‍ത്തിയാക്കുന്നതനുസരിച്ച് പരമാവധി എട്ടു മാസങ്ങള്‍ കൊണ്ടാണ് കോഴ്‌സ് പൂര്‍ത്തീകരിക്കുന്നത്. ആശുപത്രികളിലോ നഴ്‌സിംഗ് ഹോമുകളിലോ ഹൃസ്വകാല പ്രവര്‍ത്തി പരിചയം പൂര്‍ത്തിയാക്കി കോഴ്‌സ് സര്‍ട്ടിഫിക്കേറ്റ് നേടുന്നവര്‍ക്ക് അയര്‍ലണ്ടില്‍ എവിടെയും ജോലി ലഭ്യമാകാനുള്ള നിരവധി അവസരങ്ങള്‍ ലഭ്യമാണ്.

അയര്‍ലണ്ടില്‍ ഉടനീളമായി ജോലി ചെയ്തുകൊണ്ടിരിക്കുന്ന നിരവധി കെയറര്‍മാര്‍ക്ക് പരിശീലനം നല്കിയിട്ടുള്ള B&B നഴ്‌സിംഗാണ് കോഴ്‌സ് നടത്തുന്നത്.2004 മുതല്‍ ഐറിഷ് സര്‍ക്കാര്‍ അംഗീകരിച്ച് പ്രവര്‍ത്തിച്ചു വരുന്ന ബി ആന്‍ഡ് ബി നഴ്‌സിംഗിലെ ട്രെയിനര്‍ മാര്‍ഗരറ്റ് ബേണിന് കീഴില്‍ പരിശീലനം പൂര്‍ത്തിയാക്കിയവരില്‍ നൂറു കണക്കിന് മലയാളികളും ഉണ്ട്.

നഴ്‌സിംഗ് മേഖലയില്‍ ഒഴിവുള്ള ആയിരക്കണക്കിന് ഒഴിവുകളിലേയ്ക്ക് യോഗ്യരായ ഉദ്യോഗാര്‍ഥികളുടെ അഭാവത്തില്‍ നിലവിലുള്ള നഴ്‌സിംഗ് ഫോഴ്‌സിനൊപ്പം കൂടുതല്‍ കെയറര്‍മാരെ നിയോഗിച്ചു ആരോഗ്യ മേഖലയില്‍ നിലവിലുള്ള പ്രതിസന്ധി പരിഹരിക്കാന്‍ കഴിഞ്ഞ വര്‍ഷം മുതല്‍ എച്ച് എസ് ഇ നയപരമായ തീരുമാനമെടുത്തിരുന്നു.കഴിഞ്ഞ കൊല്ലം നടത്തപ്പെട്ട HSE ഇന്റര്‍വ്യൂ വഴി B&B നഴ്‌സിംഗില്‍ പരിശീലനം പൂര്‍ത്തിയാക്കിയ ഒട്ടേറെ പേര്‍ക്ക് എച്ച് എസ് ഇ യില്‍ നേരിട്ട് ജോലി ലഭിച്ചിട്ടുണ്ട്.അടുത്ത വര്‍ഷങ്ങളിലും സര്‍ക്കാര്‍ കൂടുതല്‍ പേരെ സര്‍വീസില്‍ സ്വീകരിക്കും എന്ന് ഉറപ്പായിട്ടുള്ളതിനാല്‍ വന്‍ അവസരങ്ങളാണ് പഠിതാക്കളെ കാത്തിരിക്കുന്നത്.

ഡബ്ലിനില്‍ ക്‌ളാസുകള്‍ നടക്കുന്നത് താലയിലാണ് .മറ്റ് സ്ഥലങ്ങളിലെ കോഴ്‌സുകളുടെ വിവരങ്ങള്‍ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും താഴെപറയുന്നവരെ ബന്ധപ്പെടുക.

Margaret Byrne 087 6865034
Vinod Sasidharan +61 403577838 ( WhatsApp)

ISM TRAINING CENTRE (TALLAGHT)
Unit 6B, Broomhill Business Complex, Broomhill Rd, Tallaght, Dublin 24, D24 PNH4
1850 530 430
https://maps.google.com?q=Unit%206B,%20ISM%20TRAINING%20CENTRE%20(TALLAGHT),%20Broomhill%20Business%20Complex,%20Broomhill%20Rd,%20Tallaght,%20Dublin%2024,%20D24%20PNH4&ftid=0x48670b47c6af74b5:0x4fb3fc0a765c76f&hl=en-IE&gl=ie

comments


 

Other news in this section