Monday, July 15, 2019
Latest News
ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസില്‍ വനിതാ പര്‍വ്വതാരോഹണ സംഘം സജ്ജമാകുന്നു    മദ്യപിച്ച് കോക്പിറ്റില്‍ യാത്ര ചെയ്യാന്‍ ശ്രമിച്ച പൈലറ്റിനെ മൂന്ന് മാസത്തേക്ക് സസ്പെന്‍ഡ് ചെയ്ത് എയര്‍ഇന്ത്യ    വലിയ ട്രെക്കുകള്‍ പെര്‍മിറ്റില്ലാതെ നഗരത്തിലെത്തിയാല്‍ പിഴ 800 യൂറോ; ഡബ്ലിന് സിറ്റി കൗണ്‍സിലിന്റെ പുതിയ ആപ്പിലൂടെ പൊതുജനങ്ങള്‍ക്കും ഇത് മനസിലാക്കാന്‍ അവസരം    ഗാര്‍ഡ ഡി എന്‍.എ സാമ്പിള്‍ ശേഖരിക്കുന്നത് പരിശീലനത്തിന് പകരം വീഡിയോ നോക്കിയിട്ടെന്ന് വെളിപ്പെടുത്തല്‍: ഫോറന്‍സിക് വകുപ്പില്‍ നടക്കുന്നത് ശക്തമായ നിയമ ലംഘനങ്ങള്‍    കണ്ണൂരില്‍ റോബോട്ടുകള്‍ ഭക്ഷണം വിളമ്പുന്ന ഹോട്ടല്‍ : പുതിയ പരീക്ഷണം നടന്‍ മണിയന്‍ പിള്ള രാജുവിന് കൂടി പങ്കാളിത്തമുള്ള ഹോട്ടലില്‍   

ജോണി വാക്കേഴ്‌സ് കേരള പ്രീമിയര്‍ ലീഗ് സീസണ്‍ 3 ജേതാക്കള്‍

Updated on 22-02-2017 at 8:32 am

മെല്‍ബണ്‍ : മലയാളീ അസോസിയേഷന്‍ ഓഫ് വിക്ടോറിയ (MAV) സംഘടിപ്പിച്ച കേരള പ്രീമിയര്‍ ലീഗ് (KPL) സീസണ്‍ 3 മത്സരങ്ങളില്‍ ജോണി വാക്കേഴ്‌സ് ടീം ജേതാക്കള്‍ ആയി. 2017 ജനുവരി 19 ഞായറാഴ്ച ക്രാന്‍ബേണ്‍ ലോവ്‌സം പൂള്‍ റിസേര്‍വില്‍ നടന്ന ഫൈനല്‍ മത്സങ്ങളില്‍ സണ്‍ ബ്ലെയ്‌സര്‌സ് ടീമിനെ പരാജയപ്പെടുത്തിക്കൊണ്ടാണ് ജോണി വാക്കേഴ്‌സ് കിരീടം സ്വന്തമാക്കിയത്. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത സണ്‍ ബ്ലെയ്‌സര്‌സ്‌നെതിരെ ജോണി വാക്കേഴ്‌സ് 167 റണ്‍സ് എടുത്തു. മറുപടി ബാറ്റിങ്ങില്‍ സണ്‍ ബ്ലെയ്‌സര്‌സ് 156 റണ്‍സ് എടുത്തു. 2014 ല്‍ നടന്ന സീസണ്‍ ഒന്നില്‍ വെസ്റ്റേണ്‍ ടൈഗേഴ്‌സ്, 2015 ല്‍ നടന്ന സീസണ്‍ രണ്ടില്‍ ജോണി വാക്കേഴ്‌സ് എന്നിവര്‍ ആയിരുന്നു വിജയികള്‍.

കഴിഞ്ഞ ആഴ്ചകളില്‍ നടന്ന സെമി മത്സരങ്ങളില്‍ ജോണി വാക്കേഴ്‌സ് FMCC ടീമിനെയും, സണ്‍ ബ്ലെയ്‌സര്‌സ് സ്‌ട്രൈക്കേഴ്‌സ് ഇലവണ്‍ ടീമിനെയും നേരിട്ടു. Johnnie Walkers, Sun Blazers, Dandenong Rangers, TS XI, Westers Tigers, Udaya Sports Club, tSrikers XI, Dandenong Royals, FMCC, Melbourne Brothers, Melbourne Mavricks എന്നിങ്ങനെ 11 ടീമുകള്‍ ആണ് കേരള പ്രീമിയര്‍ ലീഗ് (KPL) സീസണ്‍ 3 മത്സരങ്ങളില്‍ പങ്കെടുത്തത്. Planet Insurance, Dr Rajeswari Nair, V Care Dental, Chilli Bawl, SourGrapes professional designers, Profine Builders, Ormal mobile mechanical repairs എന്നിവര്‍ ആയിരുന്നു. നവംബര്‍ 20 മുതല്‍ മൂന്നു മാസങ്ങള്‍ ആയാണ് കേരള പ്രീമിയര്‍ ലീഗ് നടന്നത്.

2017 ജനുവരി 19 ഞായറാഴ്ച വൈകിട്ട് 7 മുതല്‍ ഡാണ്ടിനോങ് ചില്ലി ബൗള്‍ റെസ്റ്റോറന്റില്‍ വെച്ച് നടന്ന കളിക്കാര്‍ക്ക് വേണ്ടി ഉള്ള ഡിന്നര്‍ നൈറ്റില്‍ വെച്ച് വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണനം ചെയ്തു. നവംബര് 20 മുതല്‍ മൂന്നു മാസം നീണ്ടു നിന്ന കേരള പ്രീമിയര്‍ ലീഗ്, ഓസ്‌ട്രേലിയയിലെ തന്നെ ഏറ്റവും വലിയ മലയാളീ കായിക മത്സരം ആണ്.

comments


 

Other news in this section