Friday, May 24, 2019

ജൂലൈയില്‍ റിലീസിന് തയ്യാറെടുക്കുന്ന ‘തഗ് ലൈഫ്’ എന്ന ചിത്രത്തിന്റെ സംവിധായകന്‍ റെയില്‍വേ പാളത്തില്‍ മരിച്ച നിലയില്‍

Updated on 11-05-2019 at 7:38 am

ആദ്യ സിനിമ റിലീസ് ചെയ്യുന്നതിന് മുമ്പ് തന്നെ യുവസംവിധായകന്‍ റെയില്‍വേ പാളത്തില്‍ മരിച്ച നിലയില്‍. അത്താണി മിണാലൂര്‍ നടുവില്‍ കോവിലകം രാജവര്‍മ്മയുടെ മകന്‍ അരുണ്‍ വര്‍മ്മ(27) ആണ് മരിച്ചത്. അത്താണി ആനേടത്ത് മഹാവിഷ്ണു ക്ഷേത്രത്തിന് സമീപത്തെ റെയില്‍വേ പാളത്തിലാണ് മൃതദേഹം കണ്ടത്.

സമീപകാലത്താണ് അരുണ്‍ സിനിമയില്‍ സജീവമായത്. നാല് വര്‍ഷമായി സംവിധാന സഹായിയായി പ്രവര്‍ത്തിക്കുകയായിരുന്ന ഇയാള്‍ ആദ്യമായി സംവിധാനം ചെയ്ത തഗ് ലൈഫ് എന്ന ചിത്രം ജൂലൈയില്‍ റിലീസ് ചെയ്യാനിരിക്കുകയായിരുന്നു. വ്യാഴാഴ്ച രാത്രി മുതല്‍ ഇയാളെ കാണാതായിരുന്നു. ബന്ധുക്കളും നാട്ടുകാരും തിരച്ചില്‍ നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. വടക്കാഞ്ചേരി പോലീസ് സ്ഥലത്തെത്തി.

അമ്മ: ഇന്ദിരാ വര്‍മ്മ, സഹോദരങ്ങള്‍: വിബിന്‍ വര്‍മ്മ, അഞ്ജലി വര്‍മ്മ. സംസ്‌കാരം ശനിയാഴ്ച രാവിലെ 10ന് പാറമേക്കാവ് ശ്മശാനത്തില്‍.

comments


 

Other news in this section