Thursday, April 18, 2019
Latest News
തരൂരിന്റെ പുസ്തകത്തിലെ നായര്‍ വിരുദ്ധ പരാമര്‍ശം: കോടതി നടപടികളിലേക്ക് നീങ്ങി പരാതിക്കാര്‍…    കുരുന്നു പ്രതിഭകളുടെ സംഗമ വേദിയായി, റെക്കോര്‍ഡ് പങ്കാളിത്തത്തോടെ മൈന്‍ഡ് കിഡ്‌സ് ഫെസ്റ്റ് സമാപിച്ചു.    ആഘോഷത്തിമിര്‍പ്പില്‍ അയര്‍ലന്‍ഡ്; മഞ്ഞിനും മഴക്കും താത്കാലിക വിട; തെളിഞ്ഞ കാലാവസ്ഥയില്‍ പെസഹായും, ദുഖവെള്ളിയും, ഈസ്റ്ററും..    ന്യൂയോര്‍ക്കില്‍ കത്തീഡ്രല്‍ ആക്രമണ ശ്രമം: കൂടുതല്‍ സുരക്ഷാ ഉറപ്പാക്കണമെന്ന ആവശ്യവുമായി ക്രൈസ്തവര്‍…    ഇന്ന് പെസഹാ വ്യാഴം: യേശുക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന്റെ ഓര്‍മ്മ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ പെസഹാ ആചരിക്കുന്നു.   

ജീസസ് യൂത്ത് നൈറ്റ്  വിജില്‍  മേയ് 25 വെള്ളിയാഴ്ച ലൂക്കന്‍ പള്ളിയില്‍

Updated on 23-05-2018 at 5:40 pm

ഡബ്ലിന്‍:മേയ് 25 വെള്ളിയാഴ്ച ലൂക്കന്‍ ഡിവൈന്‍ മേഴ്‌സി ദേവാലയത്തില്‍ നടക്കുന്ന ജീസസ് യൂത്ത് നൈറ്റ് വിജിലിന് ഫാ.ഫ്രാന്‍സിസ് സേവ്യര്‍ കൊച്ചു വീട്ടില്‍ നേതൃത്വം നല്‍കും. മിഷനറി ഫാദേഴ്‌സ് ഓഫ് ഇന്‍കാര്‍ണേഷന്‍ സഭാംഗമായ ഫാ.ഫ്രാന്‍സീസ് നിരവധി യൂത്ത് മിനിസ്ട്രി റിട്രീറ്റുകള്‍ നയിക്കുന്ന അനുഗ്രഹ സമ്പന്നനായ വൈദീകനാണ്. 2017 മുതല്‍ അയര്‍ലണ്ടിലെ കില്ലലോ രൂപതയില്‍ സേവനമനുഷ്ടിക്കുന്ന ഫാ.ഫ്രാന്‍സീസ് ഇന്ത്യയില്‍ സെമിനാരികളിലും ഇടവകകളിലും സേവനമനുഷ്ടിച്ചിട്ടുണ്ട്.

വെള്ളിയാഴ്ച രാത്രി പത്തരയ്ക്ക് ആരംഭിക്കുന്ന നൈറ്റ് വിജില്‍ ഭക്തി നിര്‍ഭരമായ ജപമാല, വചനശുശ്രൂഷ, വി.കുര്‍ബാന, സ്തുതിപ്പുകള്‍, ആരാധന, ഗാനശുശ്രൂഷ തുടങ്ങിയവയോട് കൂടി പുലര്‍ച്ചെ മൂന്നരയ്ക്ക് സമാപിക്കും. ഡബ്ലിന്റെ പലഭാഗങ്ങളില്‍ നിന്നുമായി കാര്‍പൂളിങ്ങ് സൗകര്യം ലഭ്യമാണ്.

എല്ലാ മാസത്തിലെയും നാലാമത്തെ വെള്ളിയാഴ്ച നടക്കുന്ന നൈറ്റ് വിജിലിന്റെ കൂടുതല്‍ വിവരങ്ങള്‍ 0872257765(ബിനു) ,0872189465(ബിനോയ്), 0874161317(ഷെറിന്‍) എന്നീ നമ്പറുകളില്‍ ലഭ്യമാണ്.

comments


 

Other news in this section