Tuesday, July 17, 2018

ജീസസ് യൂത്ത് നൈറ്റ് വിജില്‍ ജൂണ്‍ 22 വെള്ളിയാഴ്ച ലൂക്കന്‍ പള്ളിയില്‍

Updated on 20-06-2018 at 2:13 pm

ഡബ്ലിന്‍: ജൂണ്‍ 22 വെള്ളിയാഴ്ച ലൂക്കന്‍ ഡിവൈന്‍ മേഴ്‌സി ദേവാലയത്തില്‍ നടക്കുന്ന ജീസസ് യൂത്ത് നൈറ്റ് വിജിലിന് ഫാ.സെബാസ്റ്റ്യന്‍ അറയ്ക്കല്‍ (കോര്‍ക്ക് സീറോ മലബാര്‍ ചാപ്ലൈന്‍) നേതൃത്വം നല്‍കും. നല്ലൊരു പ്രാസംഗികനും ആത്മീയ ഗുരുവുമായ ഫാ.സെബാസ്റ്റ്യന്‍ മുന്‍കാല ജീസസ് യൂത്ത് നൈറ്റ് വിജിലിന്റെ സജീവ സാന്നിധ്യവുമാണ്.

വെള്ളിയാഴ്ച രാത്രി പത്തരയ്ക്ക് ആരംഭിക്കുന്ന നൈറ്റ് വിജില്‍ ഭക്തി നിര്‍ഭരമായ ജപമാല, വചനശുശ്രൂഷ, വി.കുര്‍ബാന, സ്തുതിപ്പുകള്‍, ആരാധന, ഗാനശുശ്രൂഷ തുടങ്ങിയവയോട് കൂടി പുലര്‍ച്ചെ മൂന്നരയ്ക്ക് സമാപിക്കും. ഡബ്ലിന്റെ പലഭാഗങ്ങളില്‍ നിന്നുമായി കാര്‍പൂളിങ്ങ് സൗകര്യം ലഭ്യമാണ്.

എല്ലാ മാസത്തിലെയും നാലാമത്തെ വെള്ളിയാഴ്ച നടക്കുന്ന നൈറ്റ് വിജിലിന്റെ കൂടുതല്‍ വിവരങ്ങള്‍ 0872257765(ബിനു) ,0872189465(ബിനോയ്), 0874161317(ഷെറിന്‍) എന്നീ നമ്പറുകളില്‍ ലഭ്യമാണ്.

comments


 

Other news in this section