Saturday, November 25, 2017

ജിഷയുടെ അച്ഛന്‍ പാപ്പുവിനെ മരിച്ച നിലയില്‍ കണ്ടെത്തി

Updated on 09-11-2017 at 1:36 pm

 

പെരുമ്പാവൂരില്‍ ക്രൂരമായി കൊല്ലപ്പെട്ട ജിഷയുടെ അച്ഛന്‍ പാപ്പു(68)വിനെ മരിച്ച നിലയില്‍ കണ്ടെത്തി. പെരുമ്പാവൂര്‍ കുറുപ്പുംപടി ചെറുകുന്നത്ത് ഫാമിനു സമീപം റോഡരികില്‍ ഉച്ചയ്ക്ക് 2.30തോടെയാണ് മൃതദേഹം കണ്ടെത്തിയത്. ജിഷ കേസിലെ സാക്ഷിപ്പട്ടികയിലും പാപ്പുവിനെ പോലീസ് ഉള്‍പ്പെടുത്തിയിരുന്നു. ജീവിതത്തിന്റെ അവസാന ഘട്ടത്തില്‍ നരകതുല്യമായ ജീവിതമാണ് പാപ്പു നയിച്ചിരുന്നത്. വാഹനമിടിച്ചതിനെ തുടര്‍ന്ന് എഴുന്നേറ്റ് നടക്കാന്‍ പോലും ആവാതെ വീടിനുള്ളില്‍ ആരും സഹായിക്കാന്‍ പോലുമില്ലാതെ കിടന്ന കിടപ്പില്‍ പ്രാഥമിക കൃത്യങ്ങള്‍ നിര്‍വ്വഹിക്കുന്ന നിലയിലെത്തിയ പാപ്പുവിനെ കുറിച്ചുള്ള വാര്‍ത്തയും മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നിരുന്നു. സംഭവ സ്ഥലത്തേക്ക് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അടക്കം എത്തിയിട്ടുണ്ട്.

കാലങ്ങളായി ചെറുകുന്നത്ത് ഫാമിനോട് ചേര്‍ന്നുള്ള വീട്ടില്‍ ഒറ്റക്കായിരുന്നു ഇയാള്‍ കഴിഞ്ഞിരുന്നത്. മാസങ്ങള്‍ക്ക് മുമ്പുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് നടക്കാന്‍ പ്രയാസപ്പെട്ടിരുന്ന പാപ്പു പല രോഗങ്ങളാല്‍ അവശനുമായിരുന്നു. വര്‍ഷങ്ങളായി ജിഷയുടെ വീടുമായി ഇയാള്‍ അകന്നു കഴിയുകയായിരുന്നു. ജിഷയുടെ കുടുംബത്തിന് സര്‍ക്കാര്‍ നല്‍കിയ ധനസഹായത്തിന്റെ ഓഹരി തനിക്കും ലഭിക്കണമെന്ന് ആവശ്യപ്പെട്ട് പാപ്പു കോടതിയെ സമീപിച്ചിരുന്നു. രാജ്യത്താകമാനം ജിഷ കൊലപാതകം ചര്‍ച്ചയായിരുന്നു. ദില്ലിയില്‍ കൊലചെയ്യപ്പെട്ട നിര്‍ഭയ സംഭവുമായി താരതമ്യപ്പെടുത്താവുന്ന രീതിയില്‍ ജനനേന്ദ്രിയത്തിലും മാരകമായി മുറിവേല്‍പ്പിച്ചായിരുന്നു ക്രൂരമായ കൊലപാതകം.

 

ഡികെ

 

 

comments


 

Other news in this section