Saturday, November 25, 2017

ജനിതക മാറ്റം വരുത്തിയ ഭക്ഷണങ്ങള്‍ ജീവന് തന്നെ ഭീഷണി: സര്‍വേ ഫലം പുറത്ത്

Updated on 13-11-2017 at 8:41 am

ഡബ്ലിന്‍: സയന്‍സില്‍ പൂര്‍ണമായി വിശ്വസിക്കുന്ന ഐറിഷുകാര്‍ പക്ഷെ ശാസ്ത്രത്തിന്റെ എല്ലാ കണ്ടുപിടുത്തങ്ങളെയും സ്വീകരിക്കുവാന്‍ തയ്യാറല്ല. രാജ്യത്തെ സയന്‍സ് വാരാഘോഷത്തിന്റെ ഭാഗമായി സയന്‍സ് ഫൗണ്ടേഷന്‍ അയര്‍ലന്‍ഡ് നടത്തിയ ശാസ്ത്ര സര്‍വേ ഫലമാണ് പുറത്ത് വന്നിരിക്കുന്നത്. മനുഷ്യജീവിതത്തില്‍ ശാസ്ത്ര പുരോഗതി അങ്ങേയറ്റം അനുകൂല സ്വാധീനം ചെലുത്തുന്നതിനെ 80 ശതമാനം ഐറിഷുകാരും പിന്താങ്ങുന്നു. ഭൂമിയില്‍ ചൂടേറുന്നതും, കാലാവസ്ഥാ മാറ്റവും അവര്‍ അംഗീകരിക്കുന്നു. എന്നാല്‍ ജനിതക മാറ്റം വരുത്തിയ ഭക്ഷ്യ വസ്തുക്കള്‍ ഉപയോഗിക്കാന്‍ 90 ശതമാനം ഐറിഷുകാരും വിമുഖത കാണിക്കുന്നതായി സര്‍വേഫലം വെളിപ്പെടുത്തുന്നു. ഇത്തരം ഭക്ഷണങ്ങള്‍ മനുഷ്യന്റെ ക്രോമസോമില്‍ വരെ മാറ്റങ്ങള്‍ ഉണ്ടാക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് ഐറിഷുകാര്‍ വിശ്വസിക്കുന്നു.

ലോകത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ള സാങ്കേതിക വിദ്യ ആണ് ജനിതക മാറ്റം വരുത്തിയ ഭക്ഷ്യ ഉത്പന്നങ്ങള്‍. പച്ചക്കറികളിലും വിവിധ പഴ വര്‍ഗ്ഗങ്ങളിലും ജീനില്‍ മാറ്റം വരുത്തി കീടങ്ങളെ അകറ്റി നിര്‍ത്തുക, ഉയര്‍ന്ന ഫല സമൃദ്ധി എന്നിവ ലക്ഷ്യം വെച്ച് ആണ് ജനിതക മാറ്റം വരുത്തിയ ഉത്പന്നങ്ങള്‍ വിളയിച്ചെടുക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാന്‍ ഇത്തരം ഭക്ഷ്യ ഉത്പനങ്ങള്‍ക്ക് കഴിയുമെന്നും ശാസ്ത്ര ലോകം പറയുന്നു. എന്നാല്‍ ജീനില്‍ മാറ്റം വരുത്തുന്ന ഭക്ഷ്യ ഉത്പന്നങ്ങള്‍ കഴിക്കുന്നത് മനുഷ്യ ജീനുകളിലും മാറ്റത്തിന് തുടക്കംകുറിക്കുമെന്ന് ലോകത്തെ ഒരു വിഭാഗം ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

 

ഡി കെ

 

comments


 

Other news in this section