Friday, April 20, 2018
Latest News
ഡബ്ലിന്‍ ബസ്സുകള്‍ക്ക് ഇനി സുവര്‍ണ്ണകാലം: റൂട്ട് റദ്ദാക്കല്‍ ഇനി ഉണ്ടാവില്ല; അടിമുടി മാറി ജനസൗഹൃദമാകാന്‍ ഒരുങ്ങി ഡബ്ലിന്‍ ബസ്    കോര്‍ക്ക് സെക്കണ്ടറി സ്‌കൂളില്‍ വിദ്യാര്‍ഥികളിക്കിടയില്‍ ക്ഷയരോഗബാധ കണ്ടെത്തി; സ്‌കൂള്‍ ജീവനക്കാര്‍ ഉള്‍പ്പെടെ നിരവധിപേര്‍ നിരീക്ഷണത്തില്‍; കടുത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കി എച്ച്.എസ്.ഇ    പത്തു ദിവസം പ്രായമുള്ള കുഞ്ഞുമായി യുഎസ് സെനറ്റിലെത്തി ടാമി ഡക്വര്‍ത്ത് ചരിത്രമെഴുതി    വിമാനങ്ങളിലെ കാര്‍ഗോ ഹോള്‍ഡുകളില്‍ എയര്‍ബസ് സ്ലീപിംഗ് ബെര്‍ത്തുകള്‍ സ്ഥാപിക്കുന്നു    ഇന്ത്യയിലെ സ്ത്രീകളുടേയും പെണ്‍കുട്ടികളുടേയും കാര്യം ശ്രദ്ധിക്കൂ; മോദിയോട് ഐഎംഎഫ് മേധാവി   

ചെറുപ്പത്തിലുണ്ടാകുന്ന മസ്തിഷ്‌ക ക്ഷതങ്ങള്‍ ഡിമെന്‍ഷ്യക്ക് കാരണമാകുമെന്ന് പഠനം

Updated on 12-04-2018 at 6:44 am

ചെറുപ്പത്തില്‍ മസ്തിഷ്‌കത്തിനുണ്ടാകുന്ന പരിക്കുകള്‍ പ്രായമാകുമ്പോളുണ്ടാകുന്ന ഡിമെന്‍ഷ്യക്ക് കാരണമാകുമെന്ന് പഠനം. ട്രോമാറ്റിക് ബ്രെയിന്‍ ഇഞ്ചുറിയും അവ പിന്നീടുണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങളെക്കൂറിച്ചും ഡാനിഷ്, യുഎസ് ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. വിഷയത്തില്‍ നടന്നിരിക്കുന്ന സമഗ്രമായ പഠനങ്ങളിലൊന്നാണിത്. ചെറുപ്രായത്തില്‍ തന്നെ മസ്തിഷ്‌കത്തില്‍ പരിക്കേല്‍ക്കുന്ന ആളുകള്‍ക്ക് പ്രായമാകുമ്പോള്‍ അല്‍ഷൈമേഴ്സും ഡിമെന്‍ഷ്യയുടെ ഇതര രൂപങ്ങളായ അസുഖങ്ങളും വരാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് പഠനം വെളിപ്പെടുത്തുന്നു. 36 വര്‍ഷങ്ങള്‍ക്കിടെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന 2.8 മില്യണ്‍ മെഡിക്കല്‍ റെക്കോര്‍ഡുകള്‍ പഠന വിധേയമാക്കിയ ഗവേഷകര്‍ 20 വയസിന് മുന്‍പ് ട്രോമാറ്റിക് ബ്രെയിന്‍ ഇഞ്ചുറി സംഭവിച്ചവര്‍ക്ക് ഡിമെന്‍ഷ്യ പിടിപെടാന്‍ 63 ശതമാനം സാധ്യതയുള്ളതായി കണ്ടെത്തി.

തലയ്ക്ക് ക്ഷതമേറ്റ് മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമായിരിക്കും ഡിമെന്‍ഷ്യയുടെ ലക്ഷണങ്ങള്‍ കണ്ടെത്താന്‍ കഴിയുക. 30 വയസിന് ശേഷമുണ്ടാകുന്ന മസ്തിഷ്‌ക പരിക്കുകള്‍ ഡിമെന്‍ഷ്യക്ക് കാരണമാകാനുള്ള സാധ്യതകള്‍ താരതമ്യേന കുറവാണ്. ഇത്തരം ആളുകള്‍ക്ക് ഡിമെന്‍ഷ്യ പിടിപെടാന്‍ 30 ശതമാനം സാധ്യത മാത്രമാണുള്ളത്. തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന പരിക്കുകളാണ് ട്രോമാറ്റിക് ബ്രെയിന്‍ ഇഞ്ചുറി എന്ന പേരിലറിയപ്പെടുന്നത്. റോഡ് അപകടങ്ങള്‍, വലിയ വീഴ്ച്ചകള്‍ തുടങ്ങിയവ സംഭവിക്കുമ്പോഴാണ് ട്രോമാറ്റിക് ബ്രെയിന്‍ ഇഞ്ചുറിയുണ്ടാകുന്നത്. ചെറിയ ക്ഷതങ്ങുളും ടിബിഐ ആയാണ് കണക്കാക്കുന്നത്. തലക്ക് ഒരു തവണ ക്ഷതമേറ്റാല്‍ പോലും ഡിമെന്‍ഷ്യക്ക് 17 ശതമാനം സാധ്യതയുണ്ടത്രേ!

ബോക്സിംഗ്, റഗ്ബി, ഫുട്ബോള്‍ പോലെയുള്ള ഗെയിമുകളില്‍ തലയ്ക്ക് ക്ഷതമേല്‍ക്കാനുള്ള സാധ്യതകള്‍ ഏറെയാണ്. കായികതാരങ്ങള്‍ മറവിരോഗത്തിന് അടിമയാകാനുള്ള വലിയ സാധ്യതയാണ് ഇത് നല്‍കുന്നത്. ഓരോ വര്‍ഷവും 50 മില്യന്‍ ആളുകള്‍ക്ക് ടിബിഐ ഉണ്ടാകുന്നുണ്ട്. ഇത് തടയാനായാല്‍ ഡിമെന്‍ഷ്യ വരുന്നത് ഒഴിവാക്കാന്‍ ഒരു പരിധി വരെ സാധിക്കുമെന്ന് വിദഗ്ദ്ധര്‍ പറയുന്നു. നിലവില്‍ 47 മില്യന്‍ ആളുകള്‍ക്ക് ഡിമെന്‍ഷ്യ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മനുഷ്യന്റെ ജീവിതദൈര്‍ഘ്യം വര്‍ദ്ധിക്കുന്നതനുസരിച്ച് രോഗികളുടെ എണ്ണവും ഉയരുമെന്നാണ് വിലയിരുത്തല്‍.

 

 

ഡികെ

comments


 

Other news in this section