Tuesday, August 22, 2017

ചൂടാക്കൂ കഴിക്കൂ! യഥാര്‍ത്ഥ ഇന്ത്യന്‍ രുചിഭേദങ്ങള്‍ ഇനി മിനിറ്റുകള്‍ക്കുള്ളില്‍ നിങ്ങളുടെ നാവിന്‍ തുമ്പില്‍ എത്തിക്കും’മലബാര്‍ കുസീന്‍’

Updated on 12-08-2017 at 6:25 am

യഥാര്‍ത്ഥ ഇന്ത്യന്‍ രുചി വൈവിധ്യം ‘മലബാര്‍ കുസിന്‍’ എന്ന പേരില്‍ അയര്‍ലന്റിലുടനീളം എത്തിച്ച് വിപ്ലവം സ്രഷ്ടിക്കാന്‍ ഡണ്‍ഷഗ്ലിന്‍ ഫുഡ്‌സ് ലിമിറ്റഡ് ഒരുങ്ങുന്നു! ഡണ്‍ഷഗ്ലിന്‍ ഫുഡ്‌സ് ലിമിറ്റഡ് വിപണിയിലെത്തിക്കുന്ന ‘മലബാര്‍ കുസീന്‍’ റെഡി റ്റു ഈറ്റ് മീല്‍സ് ഇന്ത്യയുടെ യഥാര്‍ത്ഥ സ്വാദ് ഐറിഷ് ജനതയുടെ നാവിന്‍ തുമ്പില്‍ എത്തിക്കും; അതും ഏവര്‍ക്കും താങ്ങാവുന്ന മിതമായ നിരക്കില്‍.

സാധാരണനിലയില്‍ ജോലിത്തിരക്കിന്റെ അവശതയിലും മണിക്കൂറുകള്‍ ചിലവഴിച്ച് ഇന്ത്യന്‍ വിഭവങ്ങള്‍ പാചകം ചെയ്തും അടുക്കളയും പാത്രങ്ങളും വൃത്തിയാക്കിയും തളര്‍ന്നു തരിപ്പണമാകുന്ന അയര്‍ലണ്ടിലെ ഇന്ത്യന്‍ കുടുംബങ്ങള്‍ക്കും, മിനിറ്റുകള്‍ക്കുള്ളില്‍ യഥാര്‍ത്ഥ ഇന്ത്യന്‍ രുചി വൈവിധ്യം തീന്‍ മേശയിലെത്തിക്കുന്ന ‘മലബാര്‍ കുസീന്‍’ വലിയൊരു ആശ്വാസമാകും.അത്യാധുനിക സംവിധാനങ്ങളോടെ എല്ലാവിധ സുരക്ഷാ, ശുചിത്വ മാനദണ്ഡങ്ങള്‍ പാലിച്ചും, artificial flavors, colours, preservatives എന്നിവയൊന്നുമില്ലാതെ ഗുണമേന്മ ഉറപ്പുവരുത്തിയാണ് ഡണ്‍ഷഗ്ലിന്‍ ഫുഡ്‌സ് ലിമിറ്റഡിന്റെ അതിനൂതന അടുക്കളയില്‍ നിന്നും ഓരോ ‘മലബാര്‍ കുസീന്‍’ റെഡി റ്റു ഈറ്റ് മീല്‍ പാക്കും വിപണിയിലെത്തുന്നത്.

യഥാര്‍ത്ഥ ഇന്ത്യന്‍ വിഭവങ്ങളുടെ മാസ്മരികത അനുഭവവേദ്യമാക്കാന്‍ ‘മലബാര്‍ ദം ബിരിയാണി’; ‘പുലാവ് റൈസ്’, ‘നാന്‍’, ‘ഒനിയന്‍ ബജി’ എന്നിവയ്‌ക്കൊപ്പം ‘ചിക്കന്‍ ടിക്ക മസാല’, ‘കടായി ചിക്കന്‍’, ‘ചിക്കന്‍ കുറുമ’,’ചിക്കന്‍ ബാള്‍ട്ടി’, ‘തായി ഗ്രീന്‍ കറി’ തുടങ്ങിയ മീല്‍ പാക്കുകളാണ് ആദ്യഘട്ടത്തില്‍ വിപണിയില്‍ എത്തുന്നത്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അയര്‍ലണ്ടില്‍ ഉടനീളം ‘മലബാര്‍ കുസീന്‍’ റെഡി റ്റു ഈറ്റ് വിഭവങ്ങള്‍ ലഭ്യമാക്കാനാണ് ഡണ്‍ഷഗ്ലിന്‍ ഫുഡ്‌സ് ലിമിറ്റഡ് പദ്ധതിയിടുന്നത്. പാര്‍ട്ടി ആവശ്യങ്ങള്‍ക്കോ വിപണന കരാറുകള്‍ക്കോ താല്‍പ്പര്യമുള്ളവര്‍ക്ക് ഡണ്‍ഷഗ്ലിന്‍ ഫുഡ്‌സ് ലിമിറ്റഡുമായി ബന്ധപ്പെടാവുന്നതാണ്.

Jose Drogheda +353877675561
Josan Joseph 087 2985877
Joshy Joseph +353862071895

comments


 

Other news in this section