Wednesday, October 18, 2017

ചലച്ചിത്ര നടി പ്രിയാമണി വിവാഹിതയാകുന്നു

Updated on 08-08-2017 at 3:59 pm

തെന്നിന്ത്യന്‍ നടിയും ടെലിവിഷന്‍ റിയാലിറ്റി ഷോ വിധികര്‍ത്താവുമായ പ്രിയാമണിയുടെ നീണ്ടകാലത്തെ കാത്തിരിപ്പിന് വിരാമമാകുന്നു. പ്രിയയും കാമുകന്‍ മുസ്തഫ രാജും തമ്മിലുള്ള വിവാഹം ഈ മാസം 23ന് ബംഗളൂരുവില്‍ നടക്കും. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളുമാവും വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കുക. സിനിമാരംഗത്തുള്ളവര്‍ക്കും സുഹൃത്തുക്കള്‍ക്കുമായി പിന്നീട് വിവാഹസത്കാരവും നടത്തും. 2016 മേയ് 27ന് ബംഗളൂരുവിലെ വീട്ടില്‍ വച്ചാണ് ഇവരുടെ വിവാഹനിശ്ചയം നടന്നത്.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ക്കിടെയാണ് മുംബയിലെ ഒരു ഇവന്റ് മാനേജ്മെന്റ് കമ്പനി ഉടമയായ മുസ്തഫയുമായി പ്രിയാമണി പ്രണയത്തിലായത്. പ്രണയം തുറന്ന് സമ്മതിച്ചില്ലെങ്കിലും ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലും മറ്റും പ്രചരിച്ചിരുന്നു. അപ്പോഴും പ്രിയാമണി മൗനം പാലിക്കുകയായിരുന്നു.

എന്നാല്‍, പിന്നീട് ഒരു ടെലിവിഷന്‍ ഡാന്‍സ് പരിപാടിയുടെ ഗ്രാന്‍ഡ് ഫിനാലെയില്‍ പ്രിയാമണി എത്തിയത് മുസ്തഫയ്‌ക്കൊപ്പമായിരുന്നു. ഇതോടെ ഇവരുടെ പ്രണയത്തിന് ഔദ്യോഗിക സ്ഥിരീകരണമായി. പിന്നീട് വീട്ടുകാരുടെ സമ്മതത്തോടെയും ആശീര്‍വാദത്തോടെയും വിവാഹിതരാവാന്‍ തീരുമാനിക്കുകയായിരുന്നു.

വിനയന്‍ സംവിധാനം ചെയ്ത സത്യമാണ് പ്രിയാമണിയുടെ ആദ്യ മലയാള ചിത്രം. പരുത്തി വീരന്‍ എന്ന തമിഴ് ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവും താരത്തിന് ലഭിച്ചിട്ടുണ്ട്.
എ എം

comments


 

Other news in this section