Tuesday, February 20, 2018

ചലച്ചിത്രതാരം ദിവ്യ ഉണ്ണി വീണ്ടും വിവാഹിതയായി

Updated on 05-02-2018 at 11:18 am

 

പ്രശസ്ത ചലച്ചിത്രതാരവും നര്‍ത്തകിയുമായ ദിവ്യാ ഉണ്ണി വീണ്ടും വിവാഹിതയായി. ഹൂസ്റ്റണില്‍ ജോലിചെയ്യുന്ന തിരുവനന്തപുരം സ്വദേശി അരുണ്‍ കുമാര്‍ മണികണ്ഠനാണ് വരന്‍. ഫെബ്രുവരി 4 ഞായറാഴ്ച രാവിലെ അമേരിക്കയിലെ ഹൂസ്റ്റണ്‍ ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ വെച്ച് ക്ഷേത്ര മേല്‍ശാന്തി ശ്രീകക്കാട്ടുമന ശശീധരന്റെ കാര്‍മികത്വത്തിലായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത് . എഞ്ചിനീയറായ അരുണ്‍ നാലു വര്‍ഷമായി ഹൂസ്റ്റണിലാണ് താമസം. തിരുവനന്തപുരം സ്വദേശിയെങ്കിലും മുംബൈയില്‍ ഇപ്പോള്‍ സ്ഥിരതാമസമാക്കിയിരിക്കുകയാണ് അരുണിന്റെ കുടുംബം.

2002 ല്‍ അമേരിക്കന്‍ മലയാളിയായ ഡോ. സുധീര്‍ ശേഖറെ വിവാഹം കഴിച്ച ദിവ്യ ഉണ്ണി കഴിഞ്ഞ ആഗസ്റ്റില്‍ വിവാഹമോചനം നേടിയിരുന്നു. ഈ ബന്ധത്തില്‍ രണ്ട് മക്കളുണ്ട്.രണ്ടുമക്കളും ദിവ്യാ ഉണ്ണിക്കൊപ്പമാണ്. ഹൂസ്റ്റണില്‍ ശ്രീപാദം സ്‌കൂള്‍ ഓഫ് ആര്‍ട്സ് എന്ന പേരില്‍ നൃത്തവിദ്യാലയം നടത്തുകയാണിപ്പോള്‍ ദിവ്യാ ഉണ്ണി. മഞ്ജുവാര്യരുടെ കാലത്തു തന്നെ മലയാള സിനിമയിലെ നായികാപട്ടം സ്വന്തമാക്കിയ ആളാണ് ദിവ്യാ ഉണ്ണി.

വിവാഹത്തിന് ആശംസകള്‍ നേര്‍ന്ന പ്രേക്ഷകരോട് നന്ദി പറഞ്ഞ് നടി ദിവ്യാ ഉണ്ണി. തന്റെ ഫെയ്സ്ബുക്ക് പേജില്‍ വിവാഹ ചിത്രം പങ്കുവെച്ചാണ് ദിവ്യ ആരാധകരോട് നന്ദി പറഞ്ഞത്. നിങ്ങളുടെ സ്നേഹത്തിനും അനുഗ്രഹത്തിനും ആശംസകള്‍ക്കും നന്ദി. ദിവ്യ ഫെയ്സ്ബുക്കില്‍ കുറിച്ചു.

ചുരുങ്ങിയ കാലത്തിനുള്ളില്‍ മലയാളത്തിലെ പ്രമുഖ സംവിധായകരുടെയും നായകരുടെയും ചിത്രങ്ങളില്‍ ദിവ്യാ ഉണ്ണി നായികയായിരുന്നു. അതിനുശേഷമായിരുന്നു വിവാഹം. വിവാഹത്തോടെ സിനിമയോട് വിടപറഞ്ഞു അമേരിക്കയില്‍ സെറ്റിലാവുകയായിരുന്നു.

 

 

Thank you so much for the love, blessings and prayers. My gratitude to everyone who sent us their blessings and good…

Posted by DIVYAA UNNI on Sunday, February 4, 2018

ഡികെ

 

comments


 

Other news in this section