Monday, December 10, 2018

ഗ്രീന്‍ ടീക്ക് പിന്നാലെ ചായപ്രേമികള്‍ക്കായി ഇതാ ബ്‌ളൂ ടീയും

Updated on 14-06-2018 at 1:42 pm

ബ്ലാക് ടീ,ഗ്രീന്‍ ടീ, വൈറ്റ് ടീ അങ്ങനെ ഒട്ടുമിക്ക ചായകളെ കുറിച്ചും നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ആഹാര-ആരോഗ്യ മേഖലയിലെക്ക് പുതിയൊരു ചായ കുടി വന്നിട്ടുണ്ട്. ശഖുപുഷ്പം കൊണ്ടുണ്ടാകുന്ന ചായയാണ് ബ്ലൂ ടീ. അഴകും,ആരോഗ്യവും തരുന്ന,അകാല വാര്‍ദ്ധക്യത്തെ തടയുന്നതാണത്രേ ഈ നീല ചായ.  നീല നിറത്തിളുള്ള ഈ ചയയില്‍ കഫീനില്ല എന്നതാണ് പ്രത്യേക.

ശംഖുപുഷ്പം ബുദ്ധിവികാസത്തെ സഹായിക്കുന്നുവെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ അതിലെ ആന്റി ഓക്‌സിഡന്റുകള്‍ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തുമെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു. ക്യാന്‍സറിനു കാരണമാകുന്ന കോശങ്ങളെ പ്രതിരോധിക്കാന്‍ ഈ നീല ചായക്ക് സാധിക്കും.ഒപ്പം ക്യാന്‍സര്‍ രോഗവും,കീമോയും ഉണ്ടാക്കുന്ന പ്രത്യാഘതങ്ങളുടെ തീവ്രതയും കുറയ്ക്കും.വിഷാദ രോഗങ്ങളെ ചെറുക്കാനുള്ള ശേഷിയുമുണ്ട് നീല ചായയ്ക്ക്.

ഹൃദയാരോഗ്യത്തിന്റെ സംരക്ഷണത്തിലും മുന്‍പനാണ് ബ്ലൂ ടീ.ഒരു കപ്പ് നീലച്ചായ ഭക്ഷണത്തിന് ശേഷം നിത്യവും കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്നു. ഡയബറ്റിക് രോഗികളിലുണ്ടാവുന്ന അണുബാധ തടയാനും സഹായിക്കും. ധാരാളം ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയിരിക്കുന്നു എന്നതാണ് നീല ചായയുടെ ഏറ്റവും പ്രധാനപ്പെട്ട ഗുണം. അകാലവാര്‍ധക്യത്തെ തടയാനും ശരീരത്തിലെത്തുന്ന വിഷപദാര്‍ഥങ്ങളെ പ്രതിരോധിക്കാനും ഈ ആന്റി ഓക്സിഡന്റുകള്‍ക്ക് സാധിക്കും. ഒപ്പം ആന്റി ഓക്സിഡന്റുകള്‍ നിങ്ങളുടെ മുടിക്കും ചര്‍മ്മത്തിനും തിളക്കവും ആരോഗ്യവും നല്‍കും. ഇതില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിനുകളും ധാതുക്കളുമാണ് ഇത് പ്രദാനം ചെയ്യുന്നത്.

 

ഡികെ

comments


 

Other news in this section