Thursday, April 26, 2018

ഗോവയില്‍ കൊല്ലപ്പെട്ട അയര്‍ലണ്ട് സ്വദേശിനി ഡാനിയേല നേരിട്ടത് കൊടിയ പീഡനം ; മുഖം കല്ലുകൊണ്ട് വികൃതമാക്കി ഉപേക്ഷിച്ചു

Updated on 08-04-2018 at 9:21 am

ഗോവയില്‍ കഴിഞ്ഞ വര്‍ഷം പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട ഐറിഷ് യുവതിയുടെ മുഖം തിരിച്ചറിയാതിരിക്കാന്‍ കല്ല് കൊണ്ടിടിച്ച് വികൃതമാക്കി. കോടതിയില്‍ ഇതുസംബന്ധിച്ച വിചാരണ ആരംഭിച്ചതോടെയാണ് ക്രൂരതയുടെ വിശദാംശങ്ങള്‍ പുറത്തുവന്നത്. 2017 മാര്‍ച്ചിലാണ് അയര്‍ലണ്ടിലെ ബുന്‍ക്രാണയില്‍ നിന്നും ഇന്ത്യയിലെത്തിയ 28കാരി ഡാനിയേല മക്ലാഫ്ലിന്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടത്. ആളൊഴിഞ്ഞ റോഡില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്.

കേസില്‍ പ്രതിയായ വികട് ഭഗത് എന്ന 23കാരനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ക്കെതിരെ പീഡനവും, കൊലതാപകവും, മോഷണത്തിനുമാണ് കേസ് ചുമത്തിയിട്ടുള്ളത്. ഇതോടൊപ്പം തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചതിനും കേസുണ്ട്. കുറ്റകൃത്യം ചെയ്തതായി ഇയാള്‍ പോലീസിനോട് സമ്മതിച്ചിരുന്നു.

ഹോളി സമയത്താണ് കാനക്കോണ, അഗോഡ ബീച്ചുകള്‍ക്ക് ഇടയില്‍ വെച്ച് ഭഗത് മക്ലാഫിന് നേരെ ബലപ്രയോഗത്തിന് ശ്രമിച്ചത്. ബിയര്‍ ബോട്ടില്‍ ഉപയോഗിച്ച് യുവതിയുടെ തലയ്ക്ക് അടിച്ച് വീഴ്ത്തിയ ശേഷമാണ് പീഡനം നടത്തിയതെന്ന് മര്‍ഗാവോ ജില്ലാ കോടതിയില്‍ വിശദീകരിക്കപ്പെട്ടു. ഇതിന് ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി.

മുഖം തിരിച്ചറിയാതിരിക്കാന്‍ കല്ല് ഉപയോഗിച്ച് ഇടിച്ച് തല വികൃതമാക്കുകയും ചെയ്തു. ഇതിന് മുന്‍പും ഗോവയില്‍ എത്തിയപ്പോള്‍ മക്ലാഫ് ഭഗതുമായി പരിചയപ്പെട്ടിരുന്നു. താന്‍ യുവതിയുമായി പ്രണയത്തിലായിരുന്നെന്നും മറ്റ് മൂന്ന് സുഹൃത്തുക്കളാണ് കൊല നടത്തിയതെന്നുമായിരുന്നു ആദ്യം പ്രതിയുടെ വാദം.

 

 

എ എം

comments


 

Other news in this section