Friday, May 25, 2018

ഗോള്‍വെയില്‍ മെയ് 8 ന് ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് തിരുമേനി വി. കുര്‍ബാന അര്‍പ്പിക്കുന്നു.

Updated on 07-05-2018 at 9:56 am

ഗോള്‍വെ: അയര്‍ലണ്ടിലെ ഗോള്‍വേയില്‍ മെയ് 8 ന്, ചൊവ്വാഴ്ച രാവിലെ 10 മണിക്ക് മലങ്കര ഓര്‍ത്തഡോക്ള്‍സ് സഭയുടെ യുകെയൂറോപ്പ് ആഫ്രിക്ക ഭദ്രാസനധിപന്‍, അഭിവന്ദ്യ ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് തിരുമേനി വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നു. ഗോള്‍വേയിലെ ലോക്രീയബുള്ളയിന്‍ സെന്റ്. പാട്രിക് പള്ളിയില്‍ വച്ചാണ് ഗോല്‍വെ പ്രയര്‍ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ ഭദ്രാസന മെത്രാപ്പോലീത്ത പ്രഥമ വി. കുര്‍ബാന അര്‍പ്പിക്കുന്നത്. വി. കുര്‍ബാനയിലേക്കും തുടര്‍ന്നുള്ള സ്‌നേഹവിരുന്നിലേക്കും എല്ലാവരെയും ക്ഷണിക്കുന്നതായി വികാരി ഫാ. സക്കറിയ ജോര്‍ജ് അറിയിച്ചു.

പള്ളിയുടെ വിലാസം: Bullaun Church, Gortcam, Loughrea, Co. Galway

വിശദ വിവരങ്ങള്‍ക്ക്: വര്‍ഗീസ് വൈദ്യന്‍: Mob: 0858333437

comments


 

Other news in this section