Saturday, September 23, 2017

ഗോദ ചോര്‍ത്തിയ പെരുമ്പാവൂരിലെ ഇ.വി.എം തിയേറ്ററിന് ഇനി സിനിമയില്ല

Updated on 18-06-2017 at 3:25 pm

സംസ്ഥാനത്തെ മള്‍ട്ടിപ്ലക്‌സ് തിയേറ്ററുകള്‍ക്ക് റംസാന്‍ റിലീസ് സിനിമകള്‍ നല്‍കില്ലെന്ന് നിര്‍മാതാക്കളുടെ തീരുമാനത്തിനൊപ്പം മറ്റൊരു വെളിപ്പെടുത്തല്‍ കൂടി പുറത്ത്. ടൊവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് ഒരുക്കിയ ഗോദ ചോര്‍ന്ന തിയേറ്ററിന് ഭാവിയില്‍ ഒരു സിനിമയും നല്‍കുകയില്ലെന്നാണ് പുതിയ തീരുമാനം.പെരുമ്പാവൂര്‍ ഇ.വി.എമ്മില്‍ നിന്നാണ് സിനിമ ചോര്‍ന്നതെന്ന് കണ്ടെത്തിയത്. ഇതേതുടര്‍ന്നുള്ള പരാതി തിയേറ്ററര്‍ ഉടമകള്‍ അവഗണിക്കുകയായിരുന്നെന്ന് നിര്‍മാതാക്കള്‍ പറയുന്നു.

വിനീത് ശ്രീനിവാസന്‍ നായകനാകുന്ന ഒരു സിനിമാക്കാരന്‍, ഫഹദ് ഫാസില്‍ നായകനാകുന്ന തൊണ്ടിമുതലും ദൃക്‌സാക്ഷിയും, റോള്‍മോഡല്‍ എന്നിവയാണ് റംസാന്‍ റിലീസിന് ഒരുങ്ങുന്നത്. റംസാന്‍ റിലീസിന് വന്‍ തിരക്കുണ്ടാകുമെന്നതിനാല്‍ നിര്‍മാതാക്കളുടെ തീരുമാനം തിയേറ്റര്‍ ഉടമകള്‍ക്ക് തിരിച്ചടിയാകും.

comments


 

Other news in this section