Wednesday, April 24, 2019

ഗാള്‍വേയിലെ ബേസിക് ലൈഫ് സപ്പോര്‍ട്ട് ക്ളാസ്സുകള്‍ നടത്തി

Updated on 14-04-2019 at 1:07 pm

ഗാല്‍വേ: ജി.ഐ.സി.സി. ഗാല്‍വേ ക്ലിനിക്കിന്റെ സഹകരണത്തോടെ പൊതുജനങ്ങള്‍ക്ക് ബി.എല്‍.എസ് ട്രെയിനിങ് നല്‍കുകയുണ്ടായി. അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്റെ ഫാമിലി ഫ്രെണ്ട്‌സ് വേര്‍ഷന്‍ ട്രെയിനിങ് നല്‍കിയത് ഗാല്‍വേ ക്ലിനിക്കിലെ ഗാര്‍ഡിയാക് ക്ലിനിക്കല്‍ ഇന്‍സ്ട്രക്ടര്‍ ആയ ഫിലിപ്പ് പാലക്കല്‍ ആണ്.

അഡള്‍ട്ട്, ചൈല്‍ഡ്, ഇന്‍ഫന്റ്, സി.പി.ആര്‍ ആന്‍ഡ് ചോക്കിങ് മാനേജ്മെന്റ് എന്നിവയില്‍ ക്ളാസ്സുകളും പ്രാക്ടീസും നല്‍കി. ഈ സെമിനാറിനുവേണ്ടി പ്രയത്‌നിക്കുകയും നയിക്കുകയും ചെയ്ത ഫിലിപ്പിനും മറ്റു സഹായങ്ങള്‍ നല്‍കിയ ഗാല്‍വേ ക്ലിനിക്കിനും ജി.ഐ.സി.സി. സെക്രട്ടറി നന്ദി അറിയിച്ചു. ഈ സെമിനാര്‍ വളരെ ഉപകാരപ്രദമായിരുന്നെന്ന് പങ്കെടുത്ത എല്ലാവരും അഭിപ്രായം രേഖപ്പെടുത്തി.

comments


 

Other news in this section