Tuesday, March 26, 2019
Latest News
റോമന്‍ കാത്തലിക് രാജ്യത്ത് പബ്ലിക് ഹെല്‍ത്ത് സ്ഥാപനങ്ങളില്‍ സുന്നത്ത് ചെയ്യാന്‍ അനുവാദമില്ലാത്തതിനാൽ വീട്ടില്‍ മാതാപിതാക്കള്‍ സുന്നത്ത് നടത്തി; അഞ്ച് മാസം പ്രായമുള്ള കുഞ്ഞിന് ജീവൻ നഷ്ടമായി    ബ്രെക്‌സിറ്റ് ; നിയന്ത്രണം പാര്‍ലമെന്റിന് ലഭിച്ചത് തെരേസ മെയ്ക്ക് തിരിച്ചടിയായി    മാക്‌സ് വിമാനങ്ങള്‍ റദ്ധാക്കിയത് ഐറിഷ് വിനോദ സഞ്ചാര തൊഴില്‍ മേഖലക്ക് തിരിച്ചടി ആയേക്കുമെന്ന് സി.എസ്.ഓ റിപ്പോര്‍ട്ട്    യുവജനങ്ങള്‍ക്കായുള്ള ചാക്രിക ലേഖനത്തില്‍ ഒപ്പുവയ്ക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ തിരഞ്ഞെടുത്തത് യേശുവിന്റെ അമ്മയായ കന്യാമറിയത്തിന്റെ ഭവനം    വെറോനിക്ക ചുഴലിക്കാറ്റ്: ആസ്‌ട്രേലിയയുടെ വടക്കന്‍ തീരം ജാഗ്രതയില്‍   

ഗാല്‍വേ സെന്റ് തോമസ് സീറോ മലബാര്‍ സഭക്ക് പുതിയ അത്മായ നേതൃത്വം.

Updated on 12-03-2019 at 5:46 am

ഗാല്‍വേ: ഫെബ്രുവരി 17 ഉച്ചകഴിഞ്ഞ് 4 മണിക്ക് മെര്‍വ്യൂവീലുള്ള ഹോളി ഫാമിലി ദേവാലയത്തില്‍ വച്ച് സെന്റ് തോമസ് സീറോ മലബാര്‍ സഭയുടെ 2019-2020 വര്‍ഷത്തെ ആത്മീയ കാര്യ നടത്തിപ്പിനായി പുതിയ ഭാരവാഹികള്‍ റവ.ഫാ.ജോസ് ഭരണികുളങ്ങരയുടെ നേതൃത്യത്തില്‍ സത്യപ്രതിഞ്ജ ചെയ്ത് ചുമതല ഏറ്റെടുത്തു. അന്നേ ദിവസം വികാരി റവ.ഫാ.ജോസ് ഭരണികുളങ്ങരയുടെ കാര്‍മികത്വത്തില്‍ വിശുദ്ധ സെബസ്റ്റ്യാനോസിന്റെ തീരുന്നാളും ഭക്തിപൂര്‍വ്വം ആഘോഷിച്ചു. ദിവ്യബലി, നോവേന, ലദീഞ്ഞ് പ്രദക്ഷിണം ഇവയില്‍ ഇടവകയിലെ മുഴുവന്‍ വിശ്വാസികളും പങ്കെടുത്തു. തിരൂന്നാളിന് ഒരുക്കമായി വിശുദ്ധ സെബാസ്ത്യാനോസിന്റെ മാധ്യസ്ഥം തേടി ഭവനങ്ങള്‍ തോറും തിരുസ്വരൂപവും അമ്പും എഴുന്നള്ളിച്ച് നൊവേനയും നടന്നു.

2019-2020 വര്‍ഷത്തേയ്ക്കുള്ള ഭാരവാഹികളായി പാരിഷ് കൗണ്‍സില്‍ അംഗങ്ങളായ അനില്‍ ജേക്കബ്, ശ്രീമതി. ഷൈജി ജോണ്‍സന്‍- കൈക്കാരന്‍മാര്‍, ജോബി പോള്‍- സെക്രട്ടറി, ലിയോ തോമസ് – സഭായോഗം പ്രതിനിധി, ജോസുകുട്ടി സക്കറിയ -ലീറ്റര്‍ജി, ഷൈനി ജോര്‍ജ്ജ്/ജൂബി സെബാസ്റ്റിന്‍- യൂത്ത് കോര്‍ഡിനേറ്റര്‍, ഗ്രേസി ജോസി – ക്യാറ്റിക സം ഹെഡ്മിസ്റ്ററസ് ,ഷീജു സെബാസ്റ്റ്യന്‍ – ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ,നോബി ജോര്‍ജ് – ഓഡിറ്റര്‍ ,ഫ്രെഡി ഫ്രാന്‍സീസ് /ജോയ്‌സ് മാത്യു/സൗമ്യ അഷിതോഷ് -ചാരിറ്റി കോര്‍ഡിനേറ്റേഴ്‌സ്, പബ്ലിക്ക് റിലേഷന്‍സ് – ജിയോ ജേക്കബ്. നിര്‍വ്വഹിക്കും. കുടാതെ ഗായക സംഘം കോര്‍ഡിനേറ്റര്‍ ജോണി സെബാസ്ത്യനെയും , ദേവാലയ ശിശ്രു ഷെക്കായി സണ്ണി ജേക്കബിനേയും ,അള്‍ത്താര സംഘo കോര്‍ഡിനേറ്ററായി റോബിന്‍ ജോസിനേയും പാരീഷ് കൗണ്‍സില്‍ നിയോഗിച്ചു .

എല്ലാ മാസവും മൂന്നാമത്തെ ഞായറാഴ്ച ഉച്ചതിരിഞ്ഞ് 2.30 മെര്‍വ്യൂവീലുള്ള ഹോളി ഫാമിലി ദേവാലയത്തില്‍ വച്ച് ജുനിയര്‍ ഇന്‍ഫന്റ് മുതല്‍ ലീവിങ് സെര്‍ട്ട് വരെയുള്ള കുട്ടികള്‍ക്ക് സീറോ മലബാര്‍ സഭയുടെ പഠനാവലീ അനുസരിച്ചുള്ള വേദോപദേശ ക്ലസ്സു കളും തുടര്‍ന്ന് 4 മണിക്ക് വിശുദ്ധ ബലിയും ഉണ്ടായിരിക്കും.

comments


 

Other news in this section