Sunday, June 25, 2017

ഗാര്‍ഹിക പീഡന നിരക്കില്‍ യൂറോപ്പില്‍ ഒന്നാം സ്ഥാനത്ത് അയര്‍ലണ്ട്; ഹെല്‍പ് ലൈനില്‍ ദിനംപ്രതി 57 ഫോണ്‍ വിളികള്‍ എത്തുന്നു

Updated on 19-05-2017 at 9:17 am

ഗാര്‍ഹിക പീഡിതരുടെ എണ്ണം യൂറോപ്പില്‍ വെച്ച് ഏറ്റവും കൂടുതല്‍ അയര്‍ലണ്ടില്‍ തന്നെ. 2016 -ല്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ 16,949 പീഡന കേസുകള്‍ ആണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. സ്ത്രീകളെയും കുട്ടികളെയും പീഡനത്തില്‍ നിന്നും സഹായിക്കുന്ന വുമണ്‍സ് എയിഡിന്റെ കണക്കനുസരിച്ച് കഴിഞ്ഞ വര്‍ഷം ഹെല്‍പ് ലൈനില്‍ 5000 വിളികള്‍ വന്നു. രാജ്യത്തെ മറ്റു ഹെല്‍പ് ലൈന്‍ കേന്ദ്രങ്ങളിലും 1000 ല്‍ കൂടുതല്‍ വിളികള്‍ കഴിഞ്ഞ വര്‍ഷം എത്തിയതായാണ് കണക്കുകള്‍.

ഗാര്‍ഹിക പീഡിതരില്‍ 96 ശതമാനവും സ്ത്രീകളാണ്. ഇതില്‍ 6 ശതമാനം മാത്രമാണ് പുരുഷ പീഡിതരുടെ എണ്ണം. കുട്ടികളും പീഡനത്തിന് ഇരകളാകേണ്ടി വരുന്ന സാഹചര്യം രാജ്യത്ത് ഓരോ വര്‍ഷവും കൂടുകയാണെന്നു വുമണ്‍സ് എയിഡിന്റെ ഡയറക്ടര്‍ മാര്‍ഗരറ്റ് മാര്‍ട്ടിന്‍ വിശദമാക്കി. ചില കേസുകളില്‍ കുട്ടികള്‍ ശാരീരിക മാനസിക പീഢനത്തോടൊപ്പം ലൈംഗിക വൈകൃതങ്ങള്‍ക്കും ഇരകളായി തീരുന്നുണ്ട്. 6946 ഡൊമസ്റ്റിക് വയലന്‍സ് കേസുകളാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 3823 ബാലപീഡനക്കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

വെടി വെയ്ക്കുക, കത്തി ഉപയോഗിച്ച് കുത്തി പരിക്കേല്പിക്കുക, കൈയില്‍ കിട്ടുന്ന ആയുധം ഉപയോഗിച്ച് അടിച്ചു പരിക്കേല്‍പ്പിക്കുക തുടങ്ങിയ മാരക ആക്രമണ പരമ്പരകള്‍ നേരിടുന്നവര്‍ വളരെയധികം വര്‍ധിച്ചുവെന്നും വുമണ്‍സ് എയ്ഡ് വ്യക്തമാക്കുന്നു. ഗാര്‍ഹിക പീഡനം അനുവദിക്കുന്നവര്‍ ആഴ്ചയില്‍ 7 ദിവസവും 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന വുമണ്‍സ് എയ്ഡിന്റെ 1800 341 900 എന്ന ടോള്‍ഫ്രീ നമ്പറില്‍ വിളിച്ച് സഹായം ആവശ്യപ്പെടാം.

 

 

എ എം

comments


 

Other news in this section