Friday, December 15, 2017

ക്രിസ്മസ് ലൈറ്റ് അലങ്കാരങ്ങള്‍ സൂക്ഷിച്ച്: അപകടം പതിയിരിക്കുന്നു

Updated on 06-12-2017 at 7:51 am

ഡബ്ലിന്‍: ക്രിസ്മസ് ലൈറ്റുകള്‍ അലങ്കരിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധ പാലിക്കാന്‍ മുന്നറിയിപ്പ്. വൈദ്യുതി ലൈറ്റുകളില്‍ നിന്നും ഷോക്ക് ഏല്‍ക്കാനുള്ള സാധ്യത മുന്‍നിര്‍ത്തിയാണ് ഈ മുന്നറിയിപ്പ്. വീടിന് അകത്തും പുറത്തും സുരക്ഷിതമായ അലങ്കാര വിളക്കുകള്‍ വച്ചുപിടിപ്പിക്കാന്‍ വൈദഗ്ദ്യം ഉള്ളവരെ മാത്രം നിയോഗിക്കുക.

വീടിന് പുറത്ത് അലങ്കരിക്കുന്നവ കാലാവസ്ഥക്ക് യോജിച്ചതാണെന്ന് ഉറപ്പ് വരുത്താനും വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ക്രിസ്മസ് സീസണില്‍ മാര്‍ക്കറ്റില്‍ എത്തുന്ന ഇത്തരം വൈദ്യുതി അലങ്കാരങ്ങളില്‍ ഷോര്‍ട് സര്‍ക്യൂട്ട് സാധ്യത വളരെ കൂടുതലാണ്. 30 വര്‍ഷത്തോളം അയര്‍ലണ്ടിലെ വീടുകളിലും തെരുവുകളിലും ക്രിസ്മസ് ലൈറ്റിംഗ് നടത്തുന്ന ഗെബ്രിയേലും അപകട സാധ്യതയെ സാധൂകരിക്കുന്നുണ്ട്.

വീടിന് പുറത്ത് മരങ്ങള്‍ക്കിടയിലും മറ്റും ലൈറ്റിംഗ് ചെയ്യുമ്പോള്‍ കുറഞ്ഞ വോള്‍ട്ടേജില്‍ ഉള്ള ട്രാന്‍സ്ഫോര്‍മര്‍ ആണ് ഉപയോഗിക്കേണ്ടത് എന്ന് ഗെബ്രിയേല്‍ പറയുന്നു. പ്ലാസ്റ്റിക് കേബിളുകള്‍ സുലഭമായി ലഭിക്കുന്ന അയര്‍ലണ്ടില്‍ അത് സുരക്ഷിതമല്ലെന്നാണ് വിദഗ്ദ്ധര്‍ അറിയിപ്പ് നല്‍കുന്നത്. ഉപരിതലത്തോട് ചേര്‍ന്നുള്ള ഭാഗങ്ങളിലോ മരങ്ങളിലോ പ്ലാസ്റ്റിക് കേബിളുകള്‍ ഉപയോഗിക്കുന്നത് വീട്ടിലെ കുട്ടികള്‍ക്കും വളര്‍ത്തു മൃഗങ്ങള്‍ക്കും അപകട ഭീഷണി ഉയര്‍ത്തും. മാത്രമല്ല വിന്റര്‍ സീസണില്‍ കാലാവസ്ഥക്ക് അനുയോജ്യമല്ല പ്ലാസ്റ്റിക് കേബിളുകള്‍.

വാട്ടര്‍പ്രൂഫ്, ഐപി റേറ്റഡ്, ഹാര്‍ഡ് വയേര്‍ഡ്, റബ്ബര്‍ കേബിളുകള്‍ എന്നിവ ഉപയോഗിക്കുന്നത് തികച്ചും സുരക്ഷിതമായിരിക്കും. വീടിന് അകത്തുള്ള ലൈറ്റിംഗിനേക്കാള്‍ അപകടം പിടിച്ചതാണ് പുറത്തുള്ളതെന്ന് ഈ മേഖലയിലെ പരിചയ സമ്പന്നര്‍ പറയുന്നു. ഓരോ ക്രിസ്മസ്സ്‌കാലത്തും അയര്‍ലണ്ടില്‍ ഷോര്‍ട് സര്‍ക്യൂട്ട് മൂലം അപകടങ്ങള്‍ പതിവായതിനാലാണ് ഈ മുന്നറിയിപ്പ്.

 

ഡികെ

 

comments


 

Other news in this section