Monday, June 25, 2018

ക്രിസ്മസ്-പുതുവത്സര വേളയില്‍ കേരളം കുടിച്ചു തീര്‍ത്തത് 480.14 കോടി

Updated on 01-01-2018 at 10:07 am

 

മലയാളികള്‍ക്ക് മദ്യത്തിനോടുള്ള പ്രിയം കൂടുന്നു ഈ ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് മദ്യവില്പനയില്‍ വന്‍ വര്‍ധന എന്നാണ് പുറത്തു വരുന്ന കാണ്കകുകള്‍ സൂചിപ്പിക്കുന്നത്. 480.14 കോടി രൂപയുടെ മദ്യമാണ് ബെവ്കോ വിറ്റഴിച്ചത്. മുന്‍ വര്‍ഷം 402.35 കോടി ആയിരുന്ന സ്ഥാനത്തു നിന്നാണ് ഈ വര്‍ധന. പുതുവത്സര ദിനത്തില്‍ ഉച്ചവരെയുള്ള കണക്കുകളാണിത്.

ക്രിസ്മസിന് മാത്രം മലയാളി കുടിച്ചത് 313.63 കോടി രൂപയുടെ മദ്യമായിരുന്നു. ക്രിസ്മസ് ദിനത്തിനു തലേന്നുള്ള മൂന്നു ദിവസത്തെ കണക്കു പ്രകാരമായിരുന്നു ഇത്. ക്രിസ്മസിനു തൊട്ടുമുന്നത്തെ ദിവസം മാത്രം 157.05 കോടി രൂപയുടെ മദ്യം ബെവ്കോ വിറ്റഴിച്ചു. കഴിഞ്ഞ വര്‍ഷം ക്രിസ്മസ് മദ്യവില്‍പ്പന 256.01 കോടി രൂപയുടേതായിരുന്നു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 9.39 കോടിയുടെ മദ്യമാണ് ബെവ്കോ ഈ ഡിസംബര്‍ 31ന് വിറ്റത്. കണ്ണൂര്‍ ഔട്ട്ലെറ്റ് വഴിയാണ് പുതുവത്സരത്തില്‍ കൂടുതല്‍ മദ്യം വിറ്റത്.

 

 

ഡികെ

 

comments


 

Other news in this section