Friday, May 24, 2019

ക്രിസ്ത്യന്‍ റിവൈവല്‍ ഫെലോഷിപ്പ് ഒരുക്കുന്ന യൂറോപ്പ് ബൈബിള്‍ കണ്‍വെന്‍ഷന്റെ ഒരുക്കങ്ങള്‍ അയര്‍ലണ്ടില്‍ പൂര്‍ത്തിയായി…

Updated on 23-04-2019 at 12:21 pm

ക്രിസ്ത്യന്‍ റിവൈവല്‍ ഫെലോഷിപ്പിന്റെ (CRF) ആഭിമുഖ്യത്തില്‍ എല്ലാവര്‍ഷവും നടത്തിവരുന്ന യൂറോപ്പ് ബൈബിള്‍ കണ്‍വെന്‍ഷന്‍ ഈ മാസം 24-ന് ബെല്‍ഫാസ്റ്റ്, 25-ന് DROGHEDA, 26 – ന് GALWAY, 27-ന് CORK, 28-ന് DABLIN എന്നീ സ്ഥലങ്ങളില്‍ നടത്തപ്പെടുന്നു. പ്രസ്തുത യോഗത്തില്‍ ശ്രീ. സജു കുര്യാക്കോസ്, ശ്രീമതി സാലി സാജു എന്നിവര്‍ വചനം നല്‍കാന്‍ എത്തുന്നു. കൂടാതെ ലോകപ്രശസ്ത സുവിശേഷകന്‍ പ്രൊഫ.എം.വൈ. യോഹന്നാന്‍ മുഖ്യ സന്ദേശം നല്‍കും.

ഒരു എക്യൂമിനിക്കല്‍ സുവിശേഷ കൂട്ടായ്മയായ ക്രിസ്ത്യന്‍ റിവൈവല്‍ ഫെലോഷിപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ഇന്ന് ലോകത്തിന്റെ അഞ്ച് വന്കരകളിലും വ്യാപരിച്ച് കിടക്കുന്നു. സഭയും സമുദായവും മാറാതെയും ഒരു പണപ്പിരിവും നടത്താതെയും സുവിശേഷം പ്രചരിപ്പിക്കുന്നു. യോഗാനന്തരം വാഹന സൗകര്യങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്.

യേശുക്രിസ്തുവിന്റെ നിര്‍മ്മല സുവിശേഷം കേള്‍ക്കുവാന്‍ താങ്കളെ കുടുംബസമേതം ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ കാണുന്ന വെബ്സൈറ്റ് പ്രയോജനപ്പെടുത്തുക.

www.crfgospel.org
TWINKLE GEORGE
087-3267251

comments


 

Other news in this section