Friday, April 20, 2018
Latest News
ഡബ്ലിന്‍ ബസ്സുകള്‍ക്ക് ഇനി സുവര്‍ണ്ണകാലം: റൂട്ട് റദ്ദാക്കല്‍ ഇനി ഉണ്ടാവില്ല; അടിമുടി മാറി ജനസൗഹൃദമാകാന്‍ ഒരുങ്ങി ഡബ്ലിന്‍ ബസ്    കോര്‍ക്ക് സെക്കണ്ടറി സ്‌കൂളില്‍ വിദ്യാര്‍ഥികളിക്കിടയില്‍ ക്ഷയരോഗബാധ കണ്ടെത്തി; സ്‌കൂള്‍ ജീവനക്കാര്‍ ഉള്‍പ്പെടെ നിരവധിപേര്‍ നിരീക്ഷണത്തില്‍; കടുത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കി എച്ച്.എസ്.ഇ    പത്തു ദിവസം പ്രായമുള്ള കുഞ്ഞുമായി യുഎസ് സെനറ്റിലെത്തി ടാമി ഡക്വര്‍ത്ത് ചരിത്രമെഴുതി    വിമാനങ്ങളിലെ കാര്‍ഗോ ഹോള്‍ഡുകളില്‍ എയര്‍ബസ് സ്ലീപിംഗ് ബെര്‍ത്തുകള്‍ സ്ഥാപിക്കുന്നു    ഇന്ത്യയിലെ സ്ത്രീകളുടേയും പെണ്‍കുട്ടികളുടേയും കാര്യം ശ്രദ്ധിക്കൂ; മോദിയോട് ഐഎംഎഫ് മേധാവി   

ക്രിസ്ത്യന്‍ റിവൈവല്‍ ഫെലോഷിപ്പ് ഒരുക്കുന്ന സുവിശേഷയോഗങ്ങള്‍ ഏപ്രില്‍ 7,8 തിയ്യതികളില്‍ ലിമിറിക്കിലും ഡബ്ലിനിലും

Updated on 07-04-2018 at 12:29 pm

ഡബ്ലിന്‍:ക്രിസ്ത്യന്‍ റിവൈവല്‍ ഫെലോഷിപ്പ് ഒരുക്കുന്ന സുവിശേഷയോഗം ഏപ്രില്‍ 7 ന് ലിമിറിക്കിലും 8 ന് ഡബ്ലിനിലും ആയി നടത്തപ്പെടുന്നു. എല്ലാ ക്രൈസ്തവ സഭകളെയും ഒരുപോലെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയതുകൊണ്ട് സുവിശേഷം പ്രചരിപ്പിക്കുന്ന ഒരു കൂട്ടായ്മയാണ് ക്രിസ്ത്യന്‍ റിവൈവല്‍ ഫെലോഷിപ്പ്.

സഭയല്ല മാറേണ്ടത് ഹൃദയമാണ് മാറേണ്ടത് എന്നതാണ് ഈ കൂട്ടായ്മയുടെ ചിന്താഗതി. പ്രസ്തുതയോഗത്തില്‍ ദൈവവചനം പ്രസംഗിക്കുന്നതിനായി കടന്നു വരുന്നത് പ്രശസ്ത സുവിശേഷകന്‍ Mr. ഷൈജന്‍ ജോസഫ് (uk) ആണ്. ലോകപ്രശസ്ത സുവിശേഷകന്‍ പ്രൊഫ. എം.വൈ. യോഹന്നാന്‍ നേതൃത്വം നല്‍കുന്ന ഈ കൂട്ടായ്മ ഇന്ന് ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും പ്രവര്‍ത്തിച്ച് വരുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് http://w.w.w.crfgospel.org/ എന്ന് അഡ്രസില് ലഭ്യമാണ്. പ്രൊഫ. എം.വൈ. യോഹന്നാന്‍ നല്‍കുന്ന ടിവി പ്രഭാഷണങ്ങള്‍ http://www.crfgospel.org/tv/ എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.

ദൈവവചനം കേട്ട് അനുഗ്രഹം പ്രാപിക്കുവാന്‍ നിങ്ങളെ ഓരോരുത്തരെയും സാദരം ക്ഷണിച്ചുകൊള്ളുന്നതായി ക്രിസ്ത്യന്‍ റിവൈവല്‍ ഫെലോഷിപ്പ് അറിയിച്ചു..

വിശദവിവരങ്ങള്‍ക്ക്
ട്വിങ്കിള്‍ ജോര്‍ജ്ജ് 0873267251

comments


 

Other news in this section