Saturday, August 17, 2019

ക്രിസ്തുവിന്റെ അന്ത്യ അത്താഴ സ്മരണയില്‍ പെസഹാ ആചരിച്ചു…

Updated on 19-04-2019 at 8:26 am

ഡബ്ലിന്‍: ഡബ്ലിന്‍ സീറോ മലബാര്‍ സമൂഹം ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന്റേയും, വിശുദ്ധ കുര്‍ബാനാസ്ഥപനത്തിന്റേയും സ്മരണ പുതുക്കി പെസഹാ ആചരിച്ചു. ഡബ്ലിനിലെ ഒന്‍പത് കുര്‍ബാന സെന്ററുകളിലും ഈവര്‍ഷം പെസഹാ തിരുകര്‍മ്മങ്ങള്‍ ഉണ്ടായിരുന്നു. അന്ത്യ അത്താഴവേളയില്‍ വിനയത്തിന്റെ മാതൃകനല്‍കികൊണ്ട് ശിഷ്യന്മാരുടെ കാലുകള്‍ കഴുകിയതിനെ അനുസ്മരിച്ച് കാല്‍ കഴുകല്‍ ശുശ്രൂഷയും നടന്നു.

വിവിധ കുര്‍ബാന സെന്ററുകളില്‍ നടന്ന ശുശ്രൂഷയ്ക്ക് റവ. ഡോ. ക്ലമന്റ് പാടത്തിപറമ്പില്‍, ഫാ. രാജേഷ് മേച്ചിറാകത്ത്, ഫാ. റോയ് വട്ടക്കാട്ട്, റവ. ഡോ. ജോസഫ് വെള്ളനാല്‍ തുടങ്ങിയവര്‍ കാര്‍മ്മികരായിരുന്നു. നസ്രാണി പാരമ്പര്യമനുസരിച്ച് വൈകിട്ട് ഭവനങ്ങളില്‍ അപ്പം മുറിക്കല്‍ ശുശ്രൂഷയും നടന്നു.

comments


 

Other news in this section