Wednesday, June 26, 2019
Latest News
കഞ്ചാവിനെ ഔഷധങ്ങളുടെ പട്ടികയില്‍ പെടുത്തുന്ന നിയമത്തില്‍ ഒപ്പുവെച്ച് ആരോഗ്യമന്ത്രി    മ്യാന്മറിലെ റാഖൈനില്‍ ഇന്റര്‍നെറ്റ് ബന്ധങ്ങള്‍ വിച്ഛേദിച്ചു; ബുദ്ധമത ഭരണം ആവശ്യപ്പെടുന്ന ‘അരകാന്‍ ആര്‍മി’യുമായി സൈന്യത്തിന്റെ ഏറ്റുമുട്ടല്‍ രൂക്ഷമാകുന്നു…    ബിനോയ് കോടിയേരിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്…    ഇറാനും അമേരിക്കയും തമ്മിലുള്ള വാഗ്വാദങ്ങള്‍ മുറുകുന്നു; ഇറാനെ തുടച്ചുനീക്കുമെന്ന് ട്രംപ്, ട്രംപിന് ഭ്രാന്താണ് എന്ന് ഇറാന്‍ പ്രസിഡന്റ് റൂഹാനി…    നാട്ടിലേക്ക് പോകുന്ന പ്രവാസികളുടെ ശ്രദ്ധക്ക്: വാഹന നിയമങ്ങളില്‍ മാറ്റം; അശ്രദ്ധമായാല്‍ കീശ കാലിയാകും…   

ക്രിസ്തീയ കാഴ്ചപ്പാടുമായി വിക്ടര്‍ ഓര്‍ബാന്റെ നേതൃത്വത്തില്‍ ഹംഗറി മുന്നോട്ട്

Updated on 13-01-2019 at 2:17 pm

ക്രൈസ്തവ വിശ്വാസം മാത്രമാണ് യൂറോപ്പിന്റെ അവസാന പ്രതീക്ഷയെന്ന് വീണ്ടും പ്രഖ്യാപിച്ചുകൊണ്ട് ഹംഗേറിയന്‍ പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബാന്‍. ക്രിസ്ത്യന്‍ സംസ്‌കാരത്തെ നശിപ്പിക്കുന്ന പ്രവണതകള്‍ അവസാനിപ്പിക്കണമെന്നും യൂറോപ്പിലെ ഇസ്ലാമിക അധിനിവേശത്തിനു കൂട്ടുനില്‍ക്കുന്നതില്‍ നിന്നു രാഷ്ട്രീയക്കാര്‍ പിന്‍മാറമെന്നും ഓര്‍ബാന്‍ ഓര്‍മ്മിപ്പിച്ചു. ബ്രസ്സല്‍സ്, ബെര്‍ളിന്‍, പാരീസ് എന്നിവിടങ്ങളിലെ നേതാക്കന്മാരെ വിമര്‍ശിച്ചുകൊണ്ടായിരിന്നു അദ്ദേഹത്തിന്റെ പ്രസംഗം. കഴിഞ്ഞ ഏപ്രിലില്‍ മൂന്നാം തവണയും ഹംഗേറിയന്‍ പ്രധാനമന്ത്രി പദത്തിലേക്ക് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

അഭയാര്‍ത്ഥികള്‍ സാധാരണയായി വലിയ നഗരങ്ങള്‍ ലക്ഷ്യം വെക്കുന്നതിനാല്‍, യഥാര്‍ത്ഥ ജര്‍മ്മനിക്കാര്‍ വലിയ നഗരങ്ങളില്‍ നിന്നും പിന്‍വാങ്ങുവാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. മധ്യപൂര്‍വ്വേഷ്യയിലെ യുദ്ധങ്ങളും, പട്ടിണിയും നിമിത്തം 2015 മുതല്‍ യൂറോപ്പിലേക്ക് അഭയാര്‍ത്ഥികളുടെ നിലക്കാത്ത പ്രവാഹമാണ്. പടിഞ്ഞാറന്‍ യൂറോപ്പ് ഇതിനോടകം തന്നെ ഇസ്ലാമിന്റെ കയ്യിലാണ്. അധികം താമസിയാതെ തന്നെ പടിഞ്ഞാറു നിന്നും തെക്ക് നിന്നും ഇസ്ലാം മധ്യയൂറോപ്പിന്റെ വാതില്‍ക്കലും മുട്ടുമെന്നും ഓര്‍ബാന്‍ പറഞ്ഞു.

യൂറോപ്പില്‍ ക്രൈസ്തവ വിശ്വാസത്തെ ക്ഷയിപ്പിക്കുവാന്‍ ശ്രമിക്കുന്ന ശക്തികള്‍ക്ക് എതിരെ പ്രസ്താവനയുമായി നേരത്തെയും അദ്ദേഹം രംഗത്തെത്തിയിരിന്നു. ക്രൈസ്തവ വിശ്വാസത്തിന്റെ സംരക്ഷണം കുടുംബങ്ങള്‍ക്കും രാജ്യങ്ങള്‍ക്കും സ്വന്തം ദേശമായ യൂറോപ്പിന്റെ പ്രതിരോധത്തിനും വേണ്ടിയാണെന്നു കഴിഞ്ഞ വര്‍ഷം അദ്ദേഹം അഭിപ്രായപ്പെട്ടിരിന്നു. ഇറാഖിലെ ദുരിതമനുഭവിക്കുന്ന ക്രിസ്ത്യന്‍ അഭയാര്‍ത്ഥികളുടെ ഉന്നമനത്തിനായി 145 ദശലക്ഷം ഫോറിന്റ്‌സിന്റെ സഹായമാണ് ഹംഗറി കഴിഞ്ഞ വര്‍ഷം നല്‍കിയത്.

2010-ല്‍ പ്രധാനമന്ത്രിയായ ശേഷം വിക്ടര്‍ ഓര്‍ബാന്‍ കൈകൊണ്ടിട്ടുള്ള തീരുമാനങ്ങള്‍ ഫലപ്രദമായിക്കൊണ്ടിരിക്കുകയാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2017-ഓടെ രാജ്യത്തെ അബോര്‍ഷന്റെ നിരക്ക് 40,449-ല്‍ നിന്നും 28,500 ആയി കുറഞ്ഞു, അതായത്, മൂന്നിലൊന്ന് കുറവ്. വിവാഹ മോചനങ്ങളുടെ എണ്ണം 2010-ല്‍ 23,873 ആയിരുന്നത് 2017 ആയപ്പോഴേക്കും 18,600 ആയി കുറഞ്ഞു. വിവാഹങ്ങളുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ട്. 2010-ല്‍ 35,520 വിവാഹങ്ങള്‍ നടന്നുവെങ്കില്‍ 2017 ആയപ്പോഴേക്കും അത് 50,600 ആയി കൂടുകയാണ് ചെയ്തത്.

ഓരോ യൂറോപ്യന്‍ രാജ്യവും തങ്ങളുടെ ക്രിസ്ത്യന്‍ മൂല്യങ്ങളും, പാരമ്പര്യങ്ങളും, രാജ്യാതിര്‍ത്തികളും സംരക്ഷിക്കുവാന്‍ ബാധ്യതയുണ്ടെന്ന് ഓര്‍ബാന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഓര്‍ബാന്റെ ക്രിസ്തീയമായ കാഴ്ചപ്പാടുകള്‍ രാജ്യത്ത് ഒരുപാട് നല്ല മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്നാണ് പൊതുവേയുള്ള അഭിപ്രായം.

comments


 

Other news in this section