Saturday, October 20, 2018

ക്രാന്തി വാട്ടര്‍ഫോര്‍ഡ് യൂണിറ്റിന്റെ വാര്‍ഷിക പൊതുയോഗം

Updated on 09-08-2018 at 1:50 pm

വാട്ടര്‍ഫോര്‍ഡ് : അയര്‍ലണ്ടിലെ പുരോഗമന പ്രസ്ഥാനമായ ക്രാന്തിയുടെ, വാട്ടര്‍ഫോര്‍ഡ് യൂണിറ്റിന്റെ വാര്‍ഷിക പൊതുയോഗം ആഗസ്റ്റ് 12 ഞായറാഴ്ച കൂടുന്നതാണ്. വാട്ടര്‍ഫോര്‍ഡ് ടൗണിലെ സ്‌പൈസ് ഫുഡ് സൂപ്പര്‍ മാര്‍ക്കറ്റിന്റെ ഹാളില്‍ വെച്ച് വൈകിട്ട് 6 മണിക്കാണ് യോഗം ചേരുന്നത്. യൂണിറ്റിന്റെ ഇതു വരെയുള്ള പ്രവര്‍ത്തനങ്ങളും ഭാവി പ്രവര്‍ത്തങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങളും,നിര്‍ദേശങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്യും.പുതിയ ഭാരവാഹികളെ യോഗത്തില്‍ വെച്ച് തിരഞ്ഞെടുക്കുന്നതാണ്.

യൂണിറ്റ് രൂപീകൃതമായ ചുരുങ്ങിയ കാലയളവില്‍ ക്രാന്തിയുടെ വിവിധ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുവാനും ഏറ്റെടുത്തു നടത്തുവാനും കഴിഞ്ഞത് അഭിമാനാര്‍ഹമായ നേട്ടമാണ്.വര്‍ഗ്ഗീയ ഫാസിസ്റ്റു കൂട്ടുകെട്ടുകള്‍ക്കെതിരെ ദേശ ഭേദമന്യേ ഒന്നിച്ചു നിന്നു പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകതയും പ്രാധാന്യവും നാള്‍ക്കു നാള്‍ ഏറിവരുന്നു. മുന്നോട്ടുള്ള പ്രവത്തനങ്ങളില്‍ നമുക്കൊന്നിച്ചു നീങ്ങാം.

ക്രാന്തിയുടെ നിലവിലുള്ള മുഴുവന്‍ പ്രവര്‍ത്തകരെയും,ക്രാന്തിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താല്പര്യമുള്ള വാട്ടര്‍ഫോര്‍ഡിലും സമീപ പ്രദേശങ്ങളിലുമുള്ള എല്ലാ പ്രവാസികളെയും പൊതുയോഗത്തിലേക്ക് ക്ഷണിക്കുന്നതായി വാട്ടര്‍ഫോര്‍ഡ് യുണിറ്റ് ഭാരവാഹികള്‍ അറിയിച്ചു.

comments


 

Other news in this section