Friday, April 20, 2018
Latest News
ഡബ്ലിന്‍ ബസ്സുകള്‍ക്ക് ഇനി സുവര്‍ണ്ണകാലം: റൂട്ട് റദ്ദാക്കല്‍ ഇനി ഉണ്ടാവില്ല; അടിമുടി മാറി ജനസൗഹൃദമാകാന്‍ ഒരുങ്ങി ഡബ്ലിന്‍ ബസ്    കോര്‍ക്ക് സെക്കണ്ടറി സ്‌കൂളില്‍ വിദ്യാര്‍ഥികളിക്കിടയില്‍ ക്ഷയരോഗബാധ കണ്ടെത്തി; സ്‌കൂള്‍ ജീവനക്കാര്‍ ഉള്‍പ്പെടെ നിരവധിപേര്‍ നിരീക്ഷണത്തില്‍; കടുത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കി എച്ച്.എസ്.ഇ    പത്തു ദിവസം പ്രായമുള്ള കുഞ്ഞുമായി യുഎസ് സെനറ്റിലെത്തി ടാമി ഡക്വര്‍ത്ത് ചരിത്രമെഴുതി    വിമാനങ്ങളിലെ കാര്‍ഗോ ഹോള്‍ഡുകളില്‍ എയര്‍ബസ് സ്ലീപിംഗ് ബെര്‍ത്തുകള്‍ സ്ഥാപിക്കുന്നു    ഇന്ത്യയിലെ സ്ത്രീകളുടേയും പെണ്‍കുട്ടികളുടേയും കാര്യം ശ്രദ്ധിക്കൂ; മോദിയോട് ഐഎംഎഫ് മേധാവി   

ക്രാന്തിയുടെ മെയ് ദിനാഘോഷം സീതാറാം യെച്ചൂരി ഉത്ഘാടനം ചെയ്യും

Updated on 14-04-2018 at 6:03 pm

ഡബ്ലിന്‍: തൊഴിലിന്റെ മഹത്വത്തെയും, തൊഴിലാളികളുടെ അവകാശങ്ങളെയും ഓര്‍മ്മിപ്പിച്ചു കൊണ്ടാണ് മെയ്ദിനം ലോകമെങ്ങും ആചരിക്കുന്നത്. അന്താരാഷ്ട്ര തൊഴിലാളി ദിനാഘോഷം അയര്‍ലണ്ടില്‍ വിപുലമായ രീതിയില്‍ സംഘടിപ്പിക്കാന്‍ ക്രാന്തി തയ്യാറെടുക്കുന്നു.

ക്രാന്തിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന മെയ് ദിനാഘോഷത്തില്‍ സി പി ഐ (എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പങ്കെടുക്കും. മെയ് നാലാം തീയതി വെള്ളിയാഴ്ച വൈകിട്ട് 6.30ന് ഡബ്ലിനിലെ സ്റ്റില്‍ഓര്‍ഗന്‍ ടാല്‍ബോള്‍ട്ട് ഹോട്ടലില്‍ വച്ചാണ് മെയ് ദിനാഘോഷം സംഘടിപ്പിക്കുന്നത്.

തൊഴിലാളികളുടെ പോരാട്ടത്തിന്റെ നീണ്ട കാലത്തെ ചരിത്രത്തില്‍, മാറ്റത്തിന്റെ സുപ്രധാന ദിശയ്ക്ക് തുടക്കം കുറിച്ച ദിനം. തൊഴില്‍ സമയം എട്ടു മണിക്കൂര്‍ ആയി നിജപ്പെടുത്താന്‍ തൊഴിലാളിവര്‍ഗ്ഗം നടത്തിയ ഐതിഹാസികമായ പോരാട്ടത്തിന്റെ ഓര്‍മ്മകള്‍ പുതുക്കലാണ് മെയ് ദിനാഘോഷം. രാജ്യാതിര്‍ത്തികള്‍ കൊണ്ട് വിഭജിക്കാനാകാത്ത വര്‍ഗബോധത്തിന്റെ ആവിഷ്‌കാരം കൂടിയാണ് ഓരോ മെയ് ദിനാഘോഷവും.

കഴിഞ്ഞ മെയ് ദിനത്തില്‍ പ്രവര്‍ത്തനമാരംഭിച്ച ക്രാന്തി നാളിതുവരെ അയര്‍ലണ്ടിലെ ഇതര ഇടതുപക്ഷ സംഘടനകളുമായി വിവിധങ്ങളായ സാമൂഹ്യ,രാഷ്ട്രീയ വിഷയങ്ങളില്‍ സഹകരിച്ചു പ്രവര്‍ത്തിച്ചു വരുന്നു. മെയ് ദിനാഘോഷത്തോടനുബന്ധിച്ചു ഐറിഷ് കലാകാരന്മാരുടെ വിവിധങ്ങളായ കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്.

comments


 

Other news in this section