Wednesday, November 14, 2018

ക്യൂബന്‍ കോളനിയിലൂടെ അങ്കമാലിക്കാരനായ ഓസ്‌ട്രേലിയന്‍ മലയാളി സിനിമാ രംഗത്തേക്ക്…

Updated on 29-06-2018 at 8:43 am

വെള്ളിത്തിരയുടെ വലിയ ലോകത്തിലേക്ക് ഒരു പുത്തന്‍ താരോദയം പ്രവീണ്‍ ജേക്കബ്. ക്യുബന്‍ കോളനി എന്ന പുതിയ മലയാള ചിത്രത്തിലൂടെ മലയാള സിനിമാലോകത്തിലേക്ക് തന്റെ ശക്തമായ സാന്നിദ്ധ്യം അറിയിക്കുക്കയാണ് പ്രവീണ്‍. ധാരാളം ഷോര്‍ട്ട് ഫിലിമുകളിലും നാടകങ്ങളിലും സ്‌കിറ്റുകളിലും അഭിനയിച്ച് പ്രേക്ഷക പ്രീതി പിടിച്ചു പറ്റിയിട്ടുള്ള പ്രവീണ്‍, തന്റെ സ്വതസിദ്ധമായ അഭിനയ ശൈലി കൊണ്ട് വളരെയധികം സങ്കീര്‍ണതകള്‍ നിറഞ്ഞ കഥാപാത്രങ്ങള്‍ വളരെയധികം മികവുറ്റതാക്കിയിട്ടുണ്ട്. സൂക്ഷ്മമായ നിരീക്ഷണ പാടവവും അഭിനയ മികവും കൈമുതലായുള്ള പ്രവീണ്‍ മലയാള സിനിമയില്‍ ഇനിയും ഉയരങ്ങള്‍ താണ്ടട്ടെ എന്ന് ആശംസിക്കുന്നു.

അങ്കമാലിയുടെ പശ്ചാത്തലത്തില്‍ പുതുമുഖങ്ങളെ മാത്രം കഥാപാത്രങ്ങള്‍ ആക്കി മനോജ് വര്ഗീസ് സംവിധാനം ചെയ്യുന്ന ക്യൂബന്‍ കോളനിയുടെ ട്രയ്‌ലര്‍…

comments


 

Other news in this section