Monday, October 14, 2019

ക്യാന്‍സര്‍ തുടര്‍ ചികിത്സ…ഇന്നസെന്‍റിനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Updated on 09-08-2015 at 4:15 pm

കൊച്ചി: അര്‍ബുദ രോഗത്തില്‍നിന്നും മുക്തനായി സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയ എംപിയും സിനിമാ താരവുമായ ഇന്നസെന്റിനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രോഗലക്ഷണങ്ങള്‍ വീണ്ടും കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഇന്നസെന്റ് തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.

ഇന്നസെന്റിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍നിന്ന്:
‘കാന്‍സര്‍ രോഗത്തില്‍ നിന്ന് മുക്തനായ ശേഷം കൃത്യമായ ഇടവേളകളില്‍ ഞാന്‍ വൈദ്യ പരിശോധന നടത്തുന്നുണ്ടായിരുന്നു. അടുത്തിടെ നടത്തിയ ഇത്തരമൊരു പരിശോധനയ്ക്ക് ശേഷം തുടര്‍ ചികിത്സ വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുകയാണ്. ഡോക്ടര്‍ വി പി ഗംഗാധരന്‍, ദല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഡോക്ടര്‍ ലളിത് എന്നിവരുടെ ഉപദേശപ്രകാരം ഒരു ചികിത്സാ ഘട്ടം പൂര്‍ത്തിയാക്കുന്നതിനായി ഞാന്‍ അഡ്മിറ്റ് ആയിരിക്കുകയാണ്.

ഇക്കാരണത്താല്‍ എം പി എന്ന നിലയിലുള്ള ഔദ്യോഗിക പരിപാടികളില്‍ പങ്കെടുക്കുന്നതിന് ഇക്കാലയളവില്‍ കഴിയാത്ത സാഹചര്യമുണ്ട്. ചികിത്സ പൂര്‍ത്തിയായാല്‍ ഉടന്‍ തന്നെ പരിപാടികളില്‍ സജീവമാകാന്‍ കഴിയും. എന്നെ സ്‌നേഹിക്കുന്ന മുഴുവന്‍ പേരും ഈ അസൗകര്യം സദയം ക്ഷമിക്കുമല്ലോ. എം പി യുടെ സേവനം ഒരു തടസവുമില്ലാതെ ലഭ്യമാക്കുന്നതിന് അങ്കമാലിയിലെ ഓഫീസ് സദാ പ്രവര്‍ത്തന നിരതമായിരിക്കും എന്ന് അറിയിക്കട്ടെ. നിങ്ങളുടെ പ്രാര്‍ത്ഥനയില്‍ എന്നെ ഓര്‍ക്കുമെന്ന പ്രതിഷയോടെ.
സസ്‌നേഹം
ഇന്നസെന്റ്..!

comments


 

Other news in this section