Monday, October 15, 2018
Latest News
മാലിന്യ നിര്‍മ്മാര്‍ജ്ജനം: ചീത്തപ്പേര് മാറാതെ തലസ്ഥാന നഗരം.    സെക്കന്‍ഡില്‍ 10 ലക്ഷം കോടി ചിത്രങ്ങള്‍; പ്രകാശ വേഗത്തിനൊപ്പമെത്തി ചിത്രമെടുക്കുന്ന ക്യാമറയുമായി ശാസ്ത്രജ്ഞര്‍    മലയാളികള്‍ അവഗണിക്കപ്പെടുന്നോ ? ഇന്ത്യന്‍ സര്‍ക്കാരിന് കേരളം പ്രളയബാധിത സംസ്ഥാനമല്ലെന്ന് വാര്‍ത്ത    ബിഷപ്പ് ഫ്രാങ്കോയ്ക്ക് ഉപാധികളോടെ ജാമ്യം; കേരളത്തില്‍ പ്രവേശിക്കരുതെന്ന് കോടതി; പാസ്‌പോര്‍ട്ട് സറണ്ടര്‍ ചെയ്യണം    ബ്രക്സിറ്റ് ചര്‍ച്ചകള്‍ പ്രതിസന്ധിയില്‍; ഐറിഷ് അതിര്‍ത്തി പ്രശ്‌നത്തില്‍ തീരുമാനമായില്ല; തന്റെ ‘സൂപ്പര്‍ കാനഡ’ കരാര്‍ നടപ്പാക്കണമെന്ന് ബോറിസ് ജോണ്‍സണ്‍   

ക്യല്ലും കൊടുങ്കാറ്റ് ഇന്ന് രാത്രി അയര്‍ലണ്ടില്‍ ആഞ്ഞടിക്കും; 13 കൗണ്ടികളില്‍ ഓറഞ്ച് വാണിങ്; 130 km/h വേഗതയില്‍ എത്തുന്ന കാറ്റില്‍ കനത്ത നാശനഷ്ടങ്ങള്‍ക്ക് സാധ്യത

Updated on 11-10-2018 at 8:03 am

ഡബ്ലിന്‍: ഇന്ന് രാത്രി മുതല്‍ അയര്‍ലണ്ടില്‍ ആഞ്ഞടിക്കാന്‍ പോകുന്ന ക്യല്ലും കൊടുങ്കാറ്റിനെതിരെ പൊതുജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ച് മെറ്റ് ഐറാന്‍. രാജ്യത്തെ തീരദേശ കൗണ്ടികളിലെല്ലാം ഓറഞ്ച് വാണിങ് പ്രഖ്യാപിച്ചിട്ടുണ്ട്. 110 മുതല്‍ 130 km/h വേഗതയില്‍ ആഞ്ഞടിക്കുന്ന ക്യല്ലും കൊടുങ്കാറ്റിനെ തുടര്‍ന്ന് ഇന്ന് രാത്രി 10 മണി മുതല്‍ കോര്‍ക്ക്, കെറി എന്നിവിടങ്ങളില്‍ ഓറഞ്ച് വാണിങ് നിലവില്‍ വരും. രണ്ട് മണിക്കൂറിന് ശേഷം 12 മണിയോടെ ഡോനിഗല്‍, ഗാല്‍വേ, മായോ, സ്ലിഗൊ, ക്ലയര്‍, ഡബ്ലിന്‍, ലൗത്, വെക്‌സ്ഫോര്‍ഡ്, വിക്കലോ, മീത്, വാട്ടര്‍ഫോര്‍ഡ് എന്നിങ്ങനെ മൊത്തം 13 കൗണ്ടികളിലാണ് ആഞ്ഞടിക്കാന്‍ പോകുന്ന കൊടുങ്കാറ്റിനെതിരെ ഓറഞ്ച് വാണിങ് നല്‍കിയിരിക്കുന്നത്. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ യെല്ലോ വാണിങ്ങുകളും മെറ്റ് ഐറാന്‍ പുറപ്പെടുവിച്ചു.

അറ്റ്ലാന്റിക്കില്‍ രൂപപ്പെട്ട ന്യൂനമര്‍ദമാണ് കൂടുതല്‍ ശക്തിയാര്‍ജ്ജിച്ച് കൊടുങ്കാറ്റായി രൂപം മാറിയത്. ശക്തമായി ആഞ്ഞടിക്കുന്ന കൊടുങ്കാറ്റിനൊപ്പം മഴയും, കടല്‍ക്ഷോപവും ചേരുമ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാകും. ഇന്ന് രാത്രിയും നാളെ പുലര്‍ച്ചയുമാണ് കാറ്റിന്റെ തീവ്രത ഏറ്റവും കൂടുതല്‍ അനുഭവപ്പെടുക. കൊടുങ്കാറ്റിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് കരുതലെടുക്കാന്‍ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകള്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. രാജ്യത്തിന്റെ പല ഭാഗങ്ങളിലായി കനത്ത മഴയും വെള്ളപ്പൊക്കവും ഉണ്ടാകാന്‍ സാധ്യതയുള്ളതായി കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നല്‍കി.കടല്‍ പ്രക്ഷുബ്ധമാകുമെന്നതിനാല്‍ തീരപ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കേണ്ടതാണ്.

പേമാരിയില്‍ റോഡ് ഗതാഗതം താറുമാറാകുമെന്ന ആശങ്കയിലാണ് അധികൃതര്‍. മോട്ടോര്‍ വാഹന യാത്രക്കാര്‍ റോഡുകളില്‍ ജാഗ്രത പാലിക്കാന്‍ റോഡ് സേഫ്റ്റി അതോറിറ്റി മുന്നറിയിപ്പ് നല്‍കി. റോഡ് ഉപയോക്താക്കള്‍ യാത്ര തുടങ്ങുന്നതിന് മുന്‍പായി പ്രാദേശിക, ദേശീയ കാലാവസ്ഥ മുന്നറിയിപ്പുകള്‍ പരിശോധിക്കുന്നതിനും അധികൃതര്‍ ഓര്‍മ്മിപ്പിച്ചു. കനത്ത മഴ, വെള്ളപൊക്കം, മരങ്ങള്‍ ഒടിഞ്ഞുവീഴുക, കെട്ടിടങ്ങള്‍ക്ക് നാശനഷ്ടം, വൈദ്യുതി തടസ്സം, തുടങ്ങിയവയ്ക്കും സാധ്യതയുണ്ട്.

130 കിലോ മീറ്റര്‍ വേഗതയിലെത്തുന്ന ക്യല്ലും കൊടുങ്കാറ്റ് അയര്‍ലണ്ടില്‍ പലയിടത്തും നാശനഷ്ടങ്ങള്‍ വരുത്തിവയ്ക്കുമെന്ന ഭീതിയുമുണ്ട്. അയര്‍ലണ്ടില്‍ കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും പുറമേ, ശക്തമായ മഞ്ഞുപെയ്ത്തിനും ഇടയാക്കുമെനാണ് കരുതുന്നത്. ഏറെ നാശം വിതച്ച് കടന്ന് പോയ ഹെലന്‍, അലി, ബ്രൂണ കൊടുങ്കാറ്റുകളുടെ ഭീതി വീട്ടുമാറും മുമ്പാണ് കനത്ത നാശം വിതയ്ക്കാന്‍ സാധ്യതയുള്ള ക്യല്ലും കൊടുങ്കാറ്റ് കൂടി അയര്‍ലന്റിലേക്ക് എത്തുന്നത്.

 

എ എം

comments


 

Other news in this section