Wednesday, October 17, 2018

കൌണ്‍സില്‍ ഭൂമിയില്‍ നിന്നും കുടിയിറക്കി. ഗര്‍ഭിണിയായ യുവതി അന്തിയുറങ്ങുന്നത് കാറില്‍

Updated on 17-05-2018 at 2:21 pm

കോര്‍ക്ക്: കോര്‍ക്ക് നഗരത്തിന്റെ തെക്കന്‍ ഭാഗത്ത് ഒഴിഞ്ഞു കിടക്കുന്ന കൌണ്‍സില്‍ ഭൂമിയില്‍ നിന്നും ഗര്‍ഭിണിയായ യുവതിയേയും, ഭര്‍ത്താവിനെയും കുടിയിറക്കി. ഇവിടെ കാരവനില്‍ അന്തിയുറങ്ങിയിരുന്ന ട്രാവലര്‍ കമ്മ്യൂണിറ്റി അംഗങ്ങളായ മാര്‍ഗരെറ്റിനും, ഭര്‍ത്താവ് നിക്കോളാസിനോടും അവിടം വിട്ടു പോകാന്‍ കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു. കൌണ്‍സില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്.

തുടര്‍ന്ന് കാരവന്‍ വില്‍ക്കേണ്ടി വന്ന ഇവര്‍ ഇപ്പോള്‍ അന്തിയുറങ്ങുന്നത് ഒരു കാറിനുള്ളിലാണ്. ഗര്‍ഭിണിയായ തനിക്ക് യാതൊരു പരിഗണയും ലഭിച്ചില്ലെന്ന് മാര്‍ഗരറ്റ് പറയുന്നു. സെപ്റ്റംബറോടെ ആദ്യ കുഞ്ഞിന് ജന്മം നല്‍കാനിരിക്കുന്ന മാര്‍ഗരറ്റ് പ്രസവശേഷം ഇവിടെ താമസിക്കുമെന്ന ആശങ്കയിലാണ്. വാടക നിരക്ക് കുതിച്ചുയരുന്നതിനാല്‍ വാടകവീട് കണ്ടെത്താനും ഇവര്‍ക്കായില്ല. ഹൗസിങ് പദ്ധതിയുടെ ഭാഗമല്ലാത്തതിനാല്‍ ആ പ്രതീക്ഷയും ഇല്ലാത്ത ഈ ദമ്പതിമാര്‍ക് നിയമ വ്യവസ്ഥയിലുള്ള വിശ്വാസവും നഷ്‌പ്പെട്ടുവെന്ന് ഇവര്‍ പറയുന്നു.

ഡികെ

comments


 

Other news in this section