Wednesday, September 19, 2018

കോര്‍ക്ക് സെന്റ് പീറ്റേഴ്‌സ് യാക്കോബായ പള്ളിയുടെ ക്രിസ്തുമസ് പുതുവത്സര ആഘോഷം

Updated on 27-12-2017 at 9:13 am

കോര്‍ക്ക് സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയുടെ ഈ വര്‍ഷത്തെ ക്രിസ്തുമസ് പുതുവത്സര ആഘോഷം ‘ കാന്റ്റിക്കിള്‍’ 2017 ഡിസംബര്‍ 30 ന് ശനിയാഴ്ച ഉച്ചക്ക് 2 മണിമുതല്‍ കോര്‍ക്ക് G A A ഹാളില്‍ വച്ച് നടത്തപ്പെടുന്നു . ഇടവക വികാരി ഫാ. ജോബി സ്‌കറിയ പരിപാടി ഉല്‍ഘാടനം ചെയ്യുന്നതും തുടര്‍ന്ന് ക്രിസ്തുമസ് പുതുവത്സര സന്ദേശം നല്കുന്നതുമായിരിക്കും . പള്ളിയുടെ ഭക്ത സംഘടനകളിലെ കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരിപാടികളും ഉണ്ടായിരിക്കും . തുടര്‍ന്ന് നടക്കുന്ന സ്‌നേഹവിരുന്നോടെ ഈ വര്‍ഷത്തെ ക്രിസ്തുമസ് പുതുവത്സര പരിപാടികള്‍ സമാപിക്കുന്നതുമാണ്.

 

comments


 

Other news in this section