Wednesday, October 18, 2017

കോര്‍ക്ക് ലിമെറിക് ദേശീയപാതക്ക് കാത്തിരുപ്പ് തുടരേണ്ടി വരും.

Updated on 12-10-2017 at 10:59 am

ഡബ്ലിന്‍: മിന്നുന്ന പ്രകടനം കാഴ്ചവെച്ച ഇത്തവണത്തെ ബഡ്ജറ്റില്‍ ഗതാഗത മേഖലയെ പാടെ അവഗണിച്ചതായി പരാതി. സമസ്ത മേഖലയിലും വികസന ഫണ്ടുകള്‍ പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ ദേശീയപാതാ വികസനത്തിന് വേണ്ടി ബഡ്ജറ്റില്‍ അപൂര്‍ണമായ ഫണ്ട് മാത്രമാണ് വിലയിരുത്തിയത്. സ്വപ്നപദ്ധതിയായ കോര്‍ക്ക് ലീമെറിക് പാതക്ക് (M-20) നല്‍കിയത് വെറും 15 മില്യണ്‍ മാത്രം.

ദേശീയപാത വികസനത്തിന് മാത്രമായി നല്‍കിയത് 434 മില്യണ്‍ യൂറോ. പ്രാദേശിക റോഡ് വികസനം കൂടി കണക്കാക്കുമ്പോള്‍ 390 മില്യണ്‍ ചെലവാകും. കോര്‍ക്ക് ലീമെറിക് പദ്ധതി പൂര്‍ത്തിയാക്കാന്‍ 860 മില്യണ്‍ യൂറോ എങ്കിലും വേണ്ടി വരും. അനുവദിച്ച തുക ഉപയോഗിച്ച് ഈ പദ്ധതി ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് ഗതാഗത വകുപ്പ്. പക്ഷെ എത്ര കാലം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നത് കാത്തിരുന്ന് കാണേണ്ടി വരും.

രണ്ട് നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഈ ബൃഹത്ത് പദ്ധതി യാഥാര്‍ഥ്യമായാല്‍ വ്യാപാര വാണിജ്യ രംഗത്ത് വന്‍ കുതിപ്പ് ഉണ്ടാകും. രണ്ട് നഗരങ്ങളിലെ നിക്ഷേപ സാധ്യതയും വര്‍ധിക്കും. എന്നാല്‍ ബഡ്ജറ്റില്‍ ഈ വന്‍ പദ്ധതിയെ അവഗണിച്ചതിന് പ്രതിഷേധം സജീവമാവുകയാണ്.

 

ഡി കെ

 

comments


 

Other news in this section