Tuesday, July 17, 2018

കോര്‍ക്ക് മലയാളികളുടെ പോന്നോണാഘോഷം ഓഗസ്റ്റ് 25 നു രാവിലെ 9 മുതല്‍

Updated on 08-07-2018 at 3:10 pm

കോര്‍ക്കില്‍ ഓണാഘോഷം ആഗസ്റ്റ് 25ന്

കോര്‍ക്കിലെ പ്രവാസി സംഘടനകളായ കോര്‍ക്ക് പ്രവാസി മലയാളി അസ്സോസിയേഷനും കോര്‍ക്ക് വേള്‍ഡ് മലയാളി കൗണ്‍സിലും സംയുക്തമായി ഓണാഘോഷം സംഘടിപ്പിക്കുന്നു. 2018 ആഗസ്റ്റ് 25 ശനിയാഴ്ച രാവിലെ ഒന്‍പത് മണി മുതല്‍ വൈകുന്നേരം ആറ് മണിവരെ നടക്കുന്ന ആഘോഷങ്ങളുടെ ഭാഗമായി വിവിധ കായിക മത്സരങ്ങളും കലാ പരിപാടികളും ഉണ്ടായിരിക്കുന്നതാണ്.

ഡബ്ലിന്‍ കാര്‍ണിവലിലെ നിലവിലെ ചാമ്പ്യന്മാരും മുന്‍ ചാമ്പ്യന്മാരും അടക്കമുള്ള അയര്‍ലണ്ടിലെ കരുത്തന്മാരായ ടീമുകള്‍ ഏറ്റുമുട്ടുന്ന ആവേശപൂര്‍ണ്ണമായ വടംവലി, അത്തപ്പൂക്കള മത്സരം, പ്രശസ്ത കലാകാരന്‍മാര്‍ അണിനിരക്കുന്ന ഗാനമേള എന്നിവ ഈ വര്‍ഷത്തെ പ്രത്യേകതയാണ്. മാവേലി മന്നനെ വരവേല്‍ക്കാനും മത്സരങ്ങളില്‍ പങ്കെടുക്കാനും വിഭവസമൃദ്ധമായ ഓണസദ്യ ആസ്വദിക്കാനും എല്ലാ മലയാളികളേയും ക്ഷണിക്കുകയാണെന്നു പരിപാടിയുടെ ജനറല്‍ കണ്‍വീനര്‍മാരായ ബിനു തോമസും ലിജോ ജോസഫും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.

വിവിധ പരിപാടികളില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ താഴെക്കാണുന്ന നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്.
വടംവലി മത്സരം:
ബിനു തോമസ്: 0851688881 / ജോണ്‍സണ്‍ ചാള്‍സ്: 0879386212
അത്തപ്പൂക്കളമത്സരം / കലാ പരിപാടികള്‍:
സാജന്‍: 0870556227 / സഞ്ജിത്: 0877731879 / ജോണ്‍സണ്‍ ചാള്‍സ്: 0879386212 / ശ്രീലക്ഷ്മി: 0876937257

വാര്‍ത്ത: PRO ഓണാഘോഷകമ്മിറ്റി, കോര്‍ക്ക്.

comments


 

Other news in this section