Wednesday, September 19, 2018

കോര്‍ക്കില്‍ സംയുക്ത തിരുന്നാള്‍ മെയ് 27 ഞായറാഴ്ച

Updated on 22-05-2018 at 4:30 pm

കോര്‍ക്ക് സീറോമലബാര്‍ സമൂഹത്തില്‍ ആണ്ടു തോറും നടത്തിവരുന്ന പരിശുദ്ധ കന്യാമറിയത്തിന്റെയും, വി. തോമാശ്ലീഹാ, വി. സെബസ്ത്യാനോസ്, വി. അല്‍ഫോന്‍സാ എന്നീ വിശുദ്ധരുടെ സംയുക്ത തിരുന്നാള്‍ 2018 മെയ് മാസം 27 ഞായറാഴ്ച വില്‍ട്ടന്‍ S.M.A ദേവാലയത്തില്‍ വെച്ച് നടത്തപ്പെടുന്നു 4 :3 0 പിഎം ന് ആഘോഷമായ വി. കുര്‍ബാന റവ. ഫാ. ജോസഫ് കരുകയാലിന്റ പ്രധാന കാര്‍മീകത്വത്തില്‍. ഫാ. എബ്രഹാം കുളമാക്കല്‍, ഫാ. സിബി അറക്കല്‍ സഹകാര്‍മീകരായിരിക്കും. തുടര്‍ന്ന് പ്രസുദേന്തി വാഴിക്കല്‍, ലദീഞ്, പ്രദക്ഷിണം എന്നീ തിരുകര്‍മ്മങ്ങളില്‍ സംബന്ധിച്ചു വിശുദ്ധരുടെ മാധ്യസ്ഥ്യം വഴി ലഭിച്ച അനുഗ്രഹങ്ങള്‍ക്ക് നന്ദി പ്രകാശിപ്പിക്കാനും വരും നാളുകളിലേക്ക് കൂടുതല്‍ ദൈവാനുഗ്രഹം പ്രാപിക്കാനും എല്ലാവരെയും ദൈവനാമത്തില്‍ ക്ഷണിക്കുന്നു. തുടര്‍ന്നുള്ള സ്‌നേഹവിരുന്നിലേക്കും ക്ഷണിക്കുന്നു.

comments


 

Other news in this section