Friday, December 15, 2017

കോര്‍ക്കില്‍ സംഭവിച്ച 80 ശതമാനം ആത്മഹത്യകള്‍ക്കും കാരണം മദ്യവും മയക്കുമരുന്നും

Updated on 19-05-2017 at 8:49 am

കോര്‍ക്ക്: കോര്‍ക്കില്‍ കഴിഞ്ഞ ആറ് വര്‍ഷത്തിനിടയില്‍ നടന്ന 121 ആത്മഹത്യകളില്‍ നല്ലൊരു ശതമാനം സംഭവിച്ചിരിക്കുന്നത് മദ്യവും മയക്കുമരുന്നും ഉപയോഗിച്ചതിലൂടെയാണെന്ന് പഠനങ്ങള്‍. 15 മുതല്‍ 34 വയസ്സ് വരെയുള്ളവരില്‍ നടത്തിയ പഠനത്തില്‍ ലഹരി ഉപയോഗം നടത്തി സ്വബോധം നഷ്ടപെട്ടവരാണ് ആത്മഹത്യയിലെത്തിച്ചേര്‍ന്നതെന്നു കണ്ടെത്തുകയായിരുന്നു.

കോര്‍ക്കില്‍ നടന്ന ആത്മഹത്യകളുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പരിശോധനയിലൂടെയാണ് വിദഗ്ദ്ധര്‍ തങ്ങളുടെ കണ്ടെത്തല്‍ ശാസ്ത്രീയമായി തെളിയിച്ചിരിക്കുന്നത്. കോര്‍ക്ക് യൂണിവേഴ്‌സിറ്റിയിലെ സൂയിസൈഡ് റിസര്‍ച്ച് ഫൗണ്ടേഷന്‍, ഡിപ്പാര്‍ട്ടമെന്റ് ഓഫ് എപ്പിഡമോളജി ആന്‍ഡ് പബ്ലിക് ഹെല്‍ത്ത്, സെന്റ് പാട്രിക് മെന്റല്‍ ഹെല്‍ത്ത് എന്നീ സ്ഥാപനങ്ങളിലെ ഒരു സംഘം ഗവേഷകരാണ് കോര്‍ക്കില്‍ നടന്ന ആത്മഹത്യകളില്‍ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും സ്വാധീനത്തെ കൂട്ടിയോജിപ്പിച്ചത്.

2007 മുതല്‍ 2012 വരെ നടന്ന 121 മരങ്ങളാണ് പഠനത്തിന് വിധേയമാക്കിയത്. ലഹരി ഉപയോഗത്തിലൂടെ മാനസിക നില താറുമാറായവരാണ് മരിച്ചവരില്‍ 80 ശതമാനവും. അയര്‍ലണ്ടില്‍ കോര്‍ക്കിലാണ് ഏറ്റവും കൂടുതല്‍ ആത്മഹത്യ നടക്കുന്നതെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

 

 

എ എം

comments


 

Other news in this section