Friday, April 20, 2018
Latest News
ഡബ്ലിന്‍ ബസ്സുകള്‍ക്ക് ഇനി സുവര്‍ണ്ണകാലം: റൂട്ട് റദ്ദാക്കല്‍ ഇനി ഉണ്ടാവില്ല; അടിമുടി മാറി ജനസൗഹൃദമാകാന്‍ ഒരുങ്ങി ഡബ്ലിന്‍ ബസ്    കോര്‍ക്ക് സെക്കണ്ടറി സ്‌കൂളില്‍ വിദ്യാര്‍ഥികളിക്കിടയില്‍ ക്ഷയരോഗബാധ കണ്ടെത്തി; സ്‌കൂള്‍ ജീവനക്കാര്‍ ഉള്‍പ്പെടെ നിരവധിപേര്‍ നിരീക്ഷണത്തില്‍; കടുത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കി എച്ച്.എസ്.ഇ    പത്തു ദിവസം പ്രായമുള്ള കുഞ്ഞുമായി യുഎസ് സെനറ്റിലെത്തി ടാമി ഡക്വര്‍ത്ത് ചരിത്രമെഴുതി    വിമാനങ്ങളിലെ കാര്‍ഗോ ഹോള്‍ഡുകളില്‍ എയര്‍ബസ് സ്ലീപിംഗ് ബെര്‍ത്തുകള്‍ സ്ഥാപിക്കുന്നു    ഇന്ത്യയിലെ സ്ത്രീകളുടേയും പെണ്‍കുട്ടികളുടേയും കാര്യം ശ്രദ്ധിക്കൂ; മോദിയോട് ഐഎംഎഫ് മേധാവി   

കോര്‍ക്കില്‍ വാഹന അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിസ്തയില്‍ ആയിരുന്ന മലയാളി നഴ്‌സ് സിനി ചാക്കോ മരണമടഞ്ഞു

Updated on 12-04-2018 at 1:59 pm

കോര്‍ക്കിലെ സാര്‍സ് ഫീല്‍ഡ് റോഡിലെ കാര്‍ അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ഐസിയുവിലായിരുന്ന മലയാളി നഴ്‌സ് സിനി ചാക്കോ ഇന്ന് ഉച്ചയ്ക്ക് 11 മണിയോടെ മരണത്തിന് കീഴടങ്ങി. ചങ്ങനാശ്ശേരി വട്ടന്‍ച്ചിറ കുറുച്ചി, പാറശേരി സ്വദേശിനിയായ സിനി ചാക്കോ കോര്‍ക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ നേഴ്സായി ജോലിചെയ്തു വരികയായിരുന്നു.

കഴിഞ്ഞ മാസം പതിനാലാം തീയതി രാത്രി ആശുപത്രി ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്ക് പോകും വഴിയാണ് നിര്‍ഭാഗ്യകരമായ അപകടം സംഭവിച്ചത്. സ്റ്റാര്‍സ് ഫീല്‍ഡ് ക്രോസിങ്ങിലെ റൗണ്ട് എബൗട്ടില്‍ റോഡ് മുറിച്ചു കടക്കവെ സിനിയെ കാര്‍ വന്നു ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ അബോധാവസ്ഥയിലായ സിനിയെ ആംബുലന്‍സില്‍ കോര്‍ക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും അബോധാവസ്ഥയില്‍ നിന്ന് വീണ്ടെടുക്കാനായില്ല.

കോര്‍ക്കിലെ വില്‍ട്ടണിലാണ് സിനി ചാക്കോ താമസിക്കുന്നത്. മാതാപിതാക്കളായ പി.സി ചാക്കോ, ലിസി ചാക്കോ എന്നിവരും ദുബൈയില്‍ ജോലി ചെയ്യുന്ന സഹോദരന്‍ ജേക്കബും കഴിഞ്ഞ ദിവസം അയര്‍ലണ്ടില്‍ എത്തിച്ചേര്‍ന്നിരുന്നു.

വെല്ലൂരില്‍ പഠനം പൂര്‍ത്തിയാക്കിയ സിനി ഡല്‍ഹി എയിംസില്‍ ജോലിചെയ്തിട്ടുണ്ട്. ആറ് മാസങ്ങള്‍ക്ക് മുന്‍പാണ് അയര്‍ലണ്ടില്‍ നേഴ്സായി എത്തിച്ചേര്‍ന്നത്.

comments


 

Other news in this section