Tuesday, December 11, 2018

കേരള ജനതയ്ക്ക് കൈത്താങ്ങുമായി സീറോ മലബാര്‍ സഭയുടെ ‘സാന്ത്വനം 2018’

Updated on 08-10-2018 at 6:12 am

ഡബ്ലിന്‍: പ്രളയ ദുരന്തത്തില്‍ കഷ്ടത അനുഭവിക്കുന്ന കേരള ജനതയ്ക്ക് ഒരു കൈത്താങ്ങുമായി സീറോ മലബാര്‍ സഭ ബ്ലാഞ്ചസ്ടൗണിന്റെ നേതൃത്വത്തില്‍ ‘സാന്ത്വനം 2018’ നവംബര്‍ 10ന് വൈകിട്ട് 6ന് താല കില്‍മനാ ഫാമിലി റിക്രിയേഷന്‍ സെന്ററിലും നവംബര്‍ 17ന് വൈകിട്ട് 6ന് ഡണ്‍ബോയന്‍ കമ്മ്യൂണിറ്റി ഹാളിലും അരങ്ങേറും. ഡബ്ലിന്‍ തപസ്യയുടെ പ്രശസ്ത നാടകം ‘ലോസ്റ്റ് വില്ല’ അയര്‍ലണ്ടിലെ അനുഗ്രഹീത കലാകാരന്മാര്‍ നയിക്കുന്ന ഗാനമേളയും നൃത്തശില്പവും മിതമായ നിരക്കില്‍ ഭക്ഷണം ലഭിക്കുന്ന ഫുഡ്സ്റ്റാളും ഉണ്ടായിരിക്കും.

സീറോ മലബാര്‍ സഭ ഡബ്ലിന്‍ സോണല്‍ കമ്മറ്റിയുടെയും മാസ്സ് സെന്റര് സെക്രട്ടറിമാരുടെയും സംയുക്ത യോഗത്തില്‍ ഫാ.ജോസ് ഭരണികുളങ്ങര ‘സ്വാന്തനം 2018’ ന്റെ പോസ്റ്റര്‍ പ്രകാശനം ചെയ്തു. ഫാ.ക്ലെമെന്റ് പാടത്തിപ്പറമ്പില്‍, ഫാ. രാജേഷ് മേച്ചിറാകത് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

പ്രിയപെട്ടവരുടെ ജീവന്‍ നഷ്ടപെട്ട കുടുംബങ്ങള്‍ക്കും പ്രളയ കെടുതിയില്‍ ഭാഗീകമായും പൂര്‍ണ്ണമായും വീടുകള്‍ തകര്‍ന്നു പോയവര്‍ക്കും ഒരു കൈത്താങ്ങാകുവാന്‍ സീറോ മലബാര്‍ സഭ അയര്‍ലണ്ടിന്റെ നേതൃത്വത്തില്‍ നടത്തുന്ന ജീവകാരുണ്യപ്രവര്‍ത്തങ്ങള്‍ക്കായി ‘സ്വാന്തനം 2018’ ല്‍ നിന്നും ലഭിക്കുന്ന തുക പൂര്‍ണമായും മാറ്റിവയ്ക്കും. ഈ സംരഭത്തിലേക്ക് ഏവരുടെയും ആത്മാര്‍ത്ഥമായ സഹായ സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്.
തോമസ് ആന്റണി 0861234278 സാജു മേല്പറമ്പില്‍ 0899600948 സാലി ടോമി 0872628706

comments


 

Other news in this section