Tuesday, July 16, 2019

കേരളാഹൗസ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഇന്ന് രാവിലെ 9 മണി മുതല്‍……

Updated on 03-06-2019 at 6:49 am

ഡബ്ലിന്‍: കായിക മത്സരങ്ങളെ നെഞ്ചോടു ചേര്‍ത്തുപിടിക്കുന്നതില്‍ ഒട്ടും പുറകോട്ടല്ല നമ്മള്‍ മലയാളികള്‍. ഐ.എം വിജയനും ജോപോള്‍ അഞ്ചേരിയും എല്ലാം ഫുട്‌ബോളില്‍ ഇന്ത്യക്കു കേരളത്തിന്റെ സംഭാവനകള്‍ ആണു.പുതു തലമുറയില്‍ നിന്നും ലോകോത്തര നിലവാരമുള്ള താരങ്ങളെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യവുമായി വര്‍ഷാവര്‍ഷവും കേരളാ ഹൗസ് നടത്തിവരുന്ന ഫുട്ബാള്‍ ടൂര്‍ണമെന്റ് അയര്‍ലണ്ടില്‍ പ്രസിദ്ധമാണ് .

ഈ വര്‍ഷം ജൂണ്‍ 3 നു ന്യൂപാര്‍ക്കിലെ വാര്‍ഡ് ക്രോസ്സ് ഇന്‍ഡോര്‍ ആസ്‌ട്രോ ഫുട്‌ബോള്‍ സ്റ്റേഡിയത്തില്‍ വച്ച് വിവിധ ഏജ് ക്യാറ്റഗറിയില്‍ പെട്ട കുട്ടികളുടെ ഫുട്ബാള്‍ ടൂര്‍ണമെന്റ് നടത്തപെടുന്നതോടൊപ്പം, അയര്‍ലണ്ടിന്റെ ചരിത്രത്തില്‍ ആദ്യമായി കേരളാഹൗസ് മുതിര്‍ന്നവരുടെ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിനും തുടക്കം കുറിക്കുന്നു.

ജൂണ്‍ 15 നു നടക്കുന്ന കേരളാ ഹൗസ് കാര്‍ണിവലില്‍ മുതിര്‍ന്നവരുടെ ഫുട്ബാള്‍ ടൂര്‍ണമെന്റ് വിജയികള്‍ക്ക് കോണ്‍ഫിഡന്റ് ട്രാവല്‍ എവറോളിംഗ് ട്രോഫിയും 251 യൂറോ ക്യാഷ് അവാര്‍ഡും ലഭിക്കുന്നു . രണ്ടാം സ്ഥാനക്കാര്‍ക്ക് ഫ്ളെവേര്‍സ് സ്‌പെഷ്യലിറ്റി ഗ്രോസറി സ്റ്റാര്‍സ് നല്‍കുന്ന ട്രോഫിയും 151 യൂറോ ക്യാഷ് അവാര്‍ഡും ലഭിക്കുന്നു. നോവാ ഇ സൊല്യൂഷന്‍ , സ്പൈസ് ടൗണ്‍ ,കോര്‍ക് കുട്ടികളുടെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ ഒരുക്കിയിക്കുന്നത് .

അയര്‍ലണ്ടിന്റെ വിവിധ മേഖലകളില്‍ നിന്നുള്ള 25 ടീമുകള്‍ ഏറ്റുമുട്ടും. സില്‍വര്‍ കിച്ചന്‍, സ്സ്വേഡ്‌സ് ചാരിറ്റി ഒരുക്കുന്ന നാടാന്‍ ഭഷണശാലയും ഉണ്ടായിരിക്കുന്നതാണ്. ജൂണ്‍ 3 നു കാലത്തു 9 മണിക്ക് തുടക്കം കുറിക്കുന്ന ഫുട്‌ബോള്‍ ടൂര്‍ണമെന്റിനു ആവേശം പകരാന്‍ അയര്‍ലണ്ടിലെ എല്ലാ നല്ലവരായ ഫുട്‌ബോള്‍ പ്രേമികളെയും ക്ഷണിച്ചു കൊള്ളുന്നു.

comments


 

Other news in this section