Monday, June 17, 2019

കേരളാഹൗസ് ഓള്‍ അയര്‍ലണ്ട് വടം വലി ചാമ്പ്യന്‍ഷിപ്പ് മത്സരo ജൂണ്‍ 15 ശനിയാഴ്ച കേരളാഹൗസ് കാര്‍ണിവല്‍…

Updated on 08-06-2019 at 9:18 am

ഡബ്ലിന്‍ : കേരള ഹൗസ് കാര്‍ണിവലിന്റെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നായ വടംവലി മത്സരത്തിനു ഇത്തവണ കടുപ്പമേറുമെന്ന കാര്യത്തില്‍ സംശയം ഇല്ല. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി കഴിഞ്ഞ വര്‍ഷം അതികായകന്മാരുടെ പോരാട്ടത്തിനായിരുന്നു കാര്‍ണിവല്‍ സാക്ഷ്യം വഹിച്ചത്. വടംവലി കൂടുതല്‍ ജനകീയമായതും ഡബ്ലിനില്‍ നിന്നും പുതിയ ടീമുകള്‍ പിറവിയെടുത്തതും കഴിഞ്ഞ കാര്‍ണിവല്‍ വടംവലി മത്സരത്തിന്റെ ശോഭ കൂട്ടി . മുന്‍കാലങ്ങളില്‍ കോര്‍ക് ടീമുകള്‍ക്ക് ഒത്ത എതിരാളികള്‍ ഇല്ലെന്ന വാദങ്ങള്‍ക്ക് അവസാനമായി എന്ന തരത്തിലുള്ള പൊടി പാറും മത്സരങ്ങള്‍ക്കാണ് കഴിഞ്ഞ കാര്‍ണിവല്‍ വേദിയായത്.

കഴിഞ്ഞ വര്‍ഷത്തെ പ്രമുഖ ടീമുകള്‍ എല്ലാം തന്നെ ഇത്തവണയും മത്സരത്തിനുണ്ടാകുമെന്ന് ഉറപ്പായ സ്ഥിതിക്ക്, ജൂണ്‍ 15-നു കാര്‍ണിവലിന് കേളികൊട്ടുണരുമ്പോള്‍ വടംവലി പ്രേമികള്‍ക്ക് ആവേശത്തിന്റെയും ആരവത്തിന്റെയും ഒരു പുതുപുത്തന്‍ അനുഭവം കിട്ടുമെന്ന കാര്യത്തില്‍ സംശയം ഇല്ല. ഒന്നാം സ്ഥാനക്കാര്‍ക്ക് സെവന്‍ സീസ് നല്‍കുന്ന എവറോളിംഗ് ട്രോഫിയും കേരളാ ഹൗസും ഇന്‍ഗ്രീഡിയന്‍സും സംയുക്തമായി നല്‍കുന്ന 301 യൂറോ ക്യാഷ് അവാര്‍ഡുമാണ് സമ്മാനം. രണ്ടാം സ്ഥാനക്കാര്‍ക്ക് ബോംബേ ബസാര്‍ ബ്ലാഞ്ചെസ്ടൗണ്‍ നകുന്ന 101 യൂറോ ക്യാഷ് അവാര്‍ഡും ലഭിക്കുന്നു.

കുടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും

ടിജോ: 0894386373
സിജോ: 0873197575
ബെന്നി: 0871121260

comments


 

Other news in this section