Saturday, August 17, 2019

കേരളത്തില്‍ നിന്നും 15 അംഗ മെഡിക്കല്‍ സംഘം ശ്രീലങ്കയിലേക്ക്

Updated on 22-04-2019 at 11:09 am


തിരുവനതപുരം: കേരളത്തില്‍ നിന്നും ശ്രീലങ്കയിലേക്ക് മെഡിക്കല്‍ സംഘത്തെ അയക്കും. സ്‌ഫോടനം നടന്ന കൊളോമ്പോയിലേക്ക് 15 അംഗ മെഡിക്കല്‍ സംഘത്തെ അയക്കാന്‍ മുഖ്യമന്ത്രിയില്‍ നിന്നും നിര്‍ദേശം ലഭിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ വ്യക്തമാക്കി.

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. എസ്.എസ് സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ നഴ്‌സുമാരും, ഡോക്ടര്‍മാരും അടങ്ങുന്ന അംഗങ്ങളാണ് സംഘത്തില്‍ ഉണ്ടാകുക. കൊളോമ്പോയില്‍ 8 ഇടങ്ങളില്‍ ഉണ്ടായ സ്‌ഫോടനങ്ങളില്‍ മലയാളി പി.എസ് റസീന ഉള്‍പ്പെടെ മൂന്ന് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടിരുന്നു. ഇന്ത്യന്‍ ഹൈ കമ്മീഷണര്‍ ലക്ഷ്മി, നാരായണ്‍ ചന്ദ്രശേഖര്‍, രമേശ് എന്നിവരാണ് മരിച്ച മറ്റു ഇന്ത്യക്കാര്‍

ഡികെ

comments


 

Other news in this section