Monday, October 15, 2018
Latest News
മാലിന്യ നിര്‍മ്മാര്‍ജ്ജനം: ചീത്തപ്പേര് മാറാതെ തലസ്ഥാന നഗരം.    സെക്കന്‍ഡില്‍ 10 ലക്ഷം കോടി ചിത്രങ്ങള്‍; പ്രകാശ വേഗത്തിനൊപ്പമെത്തി ചിത്രമെടുക്കുന്ന ക്യാമറയുമായി ശാസ്ത്രജ്ഞര്‍    മലയാളികള്‍ അവഗണിക്കപ്പെടുന്നോ ? ഇന്ത്യന്‍ സര്‍ക്കാരിന് കേരളം പ്രളയബാധിത സംസ്ഥാനമല്ലെന്ന് വാര്‍ത്ത    ബിഷപ്പ് ഫ്രാങ്കോയ്ക്ക് ഉപാധികളോടെ ജാമ്യം; കേരളത്തില്‍ പ്രവേശിക്കരുതെന്ന് കോടതി; പാസ്‌പോര്‍ട്ട് സറണ്ടര്‍ ചെയ്യണം    ബ്രക്സിറ്റ് ചര്‍ച്ചകള്‍ പ്രതിസന്ധിയില്‍; ഐറിഷ് അതിര്‍ത്തി പ്രശ്‌നത്തില്‍ തീരുമാനമായില്ല; തന്റെ ‘സൂപ്പര്‍ കാനഡ’ കരാര്‍ നടപ്പാക്കണമെന്ന് ബോറിസ് ജോണ്‍സണ്‍   

കേരളത്തിന്റെ പുനര്‍നിര്‍മ്മാണം; മുഖ്യമന്ത്രിയും 17 മന്ത്രിമാരും വിദേശ പര്യടനത്തിന്

Updated on 03-10-2018 at 7:02 am

പ്രളയക്കെടുതിക്കിരയായ കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായുള്ള ധനസമാഹരണത്തിന് മുഖ്യമന്ത്രി പിണറായി വിജയനും 17 മന്ത്രിമാരും വിവിധ രാജ്യങ്ങളിലേക്ക് യാത്രയ്‌ക്കൊരുങ്ങുന്നു. മലയാളികള്‍ കൂടുതലായുള്ള രാജ്യങ്ങളാണ് ഓരോ മന്ത്രിയും സന്ദര്‍ശിക്കുന്നത്. ഈ മാസം 18 മുതല്‍ 21 വരെയാണ് പ്രവാസിമലയാളികളുടെ സഹായം തേടിയുള്ള യാത്ര. ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാരോ വകുപ്പുമായി ബന്ധപ്പെട്ട ഉന്നതോദ്യോഗസ്ഥരോ മന്ത്രിമാരെ അനുഗമിക്കുന്നുണ്ട്. ഫലത്തില്‍ ആ ഒരാഴ്ച കേരളത്തില്‍ മന്ത്രിമാര്‍ മിക്കവരും ഇല്ലാത്ത അവസ്ഥയാവും. പര്യടനത്തിനുള്ള പട്ടികയില്‍ ഉള്‍പ്പെടാതെ പോയത് ആരോഗ്യമന്ത്രി കെ.കെ. ശൈലജ, വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ്, വനംമന്ത്രി കെ. രാജു എന്നിവരാണ്.

മുഖ്യമന്ത്രി പിണറായി വിജയന്‍ യു.എ.ഇ.യിലാണ് പര്യടനം നടത്തുന്നത്. 18-ന് അബുദാബി, 19-ന് ദുബായ്, 20-ന് ഷാര്‍ജ എന്നിങ്ങനെയാണ് അദ്ദേഹത്തിന്റെ പരിപാടി. പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഇളങ്കോവന്‍ മുഖ്യമന്ത്രിക്കൊപ്പമുണ്ടാകും.

മറ്റുമന്ത്രിമാര്‍ സന്ദര്‍ശിക്കുന്ന രാജ്യങ്ങളുടെയും അനുഗമിക്കുന്ന ഉദ്യോഗസ്ഥരുടെയും പട്ടിക ഇപ്രകാരം.

ഒക്ടോബര്‍ 18-20: സൗദിഅറേബ്യ-ദമാം, ജിദ്ദ-എ.കെ.ബാലന്‍, ലോ സെക്രട്ടറി ഹരീന്ദ്രനാഥ്, ഒക്ടോ. 19: സൗദി-റിയാദ്- മാത്യു ടി. തോമസ്, ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ സുധീര്‍ ബാബു,

ഒമാന്‍-മസ്‌കറ്റ്, സലാല- എ.സി.മൊയ്തീന്‍, കുടുംബശ്രീ ഡയറക്ടര്‍ ഹരികിഷോര്‍,

ഖത്തര്‍-ദോഹ- ഡോ. കെ.ടി.ജലീല്‍, ന്യൂനപക്ഷകാര്യവകുപ്പ് സെക്രട്ടറി ഷാജഹാന്‍,

ബഹ്റൈന്‍-എം.എം. മണി, കെ.എസ്.ഇ.ബി. മാനേജിങ് ഡയറക്ടര്‍ എന്‍.എസ്.പിള്ള

ഒക്ടോ. 20: കുവൈത്ത് – ഇ.പി.ജയരാജന്‍, വ്യവസായ സെക്രട്ടറി സഞ്ജയ് കൗള്‍

ഒക്ടോ. 21: സിംഗപ്പൂര്‍- ഇ.ചന്ദ്രശേഖരന്‍, ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ എ.ടി. ജെയിംസ്,

മലേഷ്യ-ക്വാലാലംപുര്‍- പി. തിലോത്തമന്‍, കൊച്ചി മെട്രോ മാനേജിങ് ഡയറക്ടര്‍ ഹനീഷ് മുഹമ്മദ്

ഒക്ടോ. 20, 21: ഓസ്‌ട്രേലിയ-സിഡ്നി, മെല്‍ബണ്‍- ജെ. മേഴ്സിക്കുട്ടിയമ്മ, സാമൂഹികനീതിവകുപ്പ് സെക്രട്ടറി ജാഫര്‍ മാലിക്

ഒക്ടോ. 21: ന്യൂസീലന്‍ഡ്- ഓക്ലന്‍ഡ്-രാമചന്ദ്രന്‍ കടന്നപ്പള്ളി, പൊതുഭരണവകുപ്പ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ, ലണ്ടന്‍- കടകംപള്ളി സുരേന്ദ്രന്‍, ടൂറിസം ഡയറക്ടര്‍ ബാലകിരണ്‍, ജര്‍മനി- ഫ്രാങ്ക്ഫുര്‍ട്- എ.കെ. ശശീന്ദ്രന്‍, കെ.എസ്.ആര്‍.ടി.സി. മാനേജിങ് ഡയറക്ടര്‍ ടോമിന്‍ ജെ. തച്ചങ്കരി

നെതര്‍ലന്‍ഡ്‌സ്-ആംസ്റ്റര്‍ഡാം- മാത്യു ടി.തോമസ്, പൊതുമരാമത്ത് സെക്രട്ടറി കെ.എന്‍.സതീഷ്

ഒക്ടോ. 20, 21: അമേരിക്ക- ന്യൂയോര്‍ക്ക്, ബോസ്റ്റണ്‍, ഷിക്കാഗോ- ഡോ.തോമസ് ഐസക്, കെ.എസ്.എഫ്.ഇ. മാനേജിങ് ഡയറക്ടര്‍ പുരുഷോത്തമന്‍

ഒക്ടോ 21: കാനഡ- ലിവര്‍പൂള്‍, ടൊറന്റോ- വി.എസ്. സുനില്‍കുമാര്‍, പി.ആന്‍ഡ് എ.ആര്‍.ഡി. സെക്രട്ടറി ഗോപാലകൃഷ്ണ ഭട്ട്

ഒക്ടോ. 19-21: അമേരിക്ക- വാഷിങ്ടണ്‍, ടെക്‌സാസ്, ഫ്‌ലോറിഡ- ജി. സുധാകരന്‍, നോര്‍ക സി.ഇ.ഒ. ഹരികൃഷ്ണന്‍

ഒക്ടോബര്‍ 21: ശ്രീലങ്ക-കൊളംബോ- ടി.പി.രാമകൃഷ്ണന്‍, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി മോഹന്‍കുമാര്‍.

പ്രളയസമയത്ത് ജര്‍മനിയില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ ആഗോളസമ്മേളനം ഉദ്ഘാടനംചെയ്യാന്‍ മന്ത്രി കെ.രാജു പോയത് വലിയ വിവാദമായിരുന്നു. രാജു ഉള്‍പ്പെടെ മൂന്ന് മന്ത്രിമാര്‍ രണ്ടാംഘട്ടത്തില്‍ യാത്രതിരിക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. എല്ലാ രാജ്യങ്ങളിലെയും വാരാന്ത്യ അവധികള്‍ കണക്കിലെടുത്താണ് യാത്രയും അവിടങ്ങളിലെ പരിപാടികളും നിശ്ചയിച്ചിരിക്കുന്നത്. വിവിധ രാജ്യങ്ങളിലുള്ള നോര്‍ക്ക അംഗങ്ങളുടെയും ലോകകേരള സഭാംഗങ്ങളുടെയും നേതൃത്വത്തിലാണ് പരിപാടികള്‍ ഒരുക്കുന്നത്.

comments


 

Other news in this section